കരിപ്പൂരില്‍ ഏപ്രില്‍ മുതല്‍ കൂടുതല്‍ വിദേശ സര്‍വീസുകള്‍

Posted on: November 21, 2014 5:15 am | Last updated: November 20, 2014 at 11:16 pm

karipurകൊണ്ടോട്ടി: കരിപ്പൂരില്‍ വേനല്‍ കാല ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി വിമാനക്കമ്പനികള്‍ക്ക് ഗള്‍ഫ് സെക് ടറിലേക്ക് കൂടുത സര്‍വീസുകള്‍ നടത്താന്‍ ഡയറക് ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കി.അടുത്ത ഏപ്രില്‍ മുതല്‍ സര്‍വീസുകള്‍ക്ക് തുടക്കമാകുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ പീറ്റര്‍ കെ അബ്രഹാം ‘സിറാജി’നോട് പറഞ്ഞു.
പൊതു മേഖലയിലുള്ള എയര്‍ ഇന്ത്യക്കും സ്വകാര്യ വിമാനങ്ങള്‍ക്കും ഇതുമൂലം നിലവിലുള്ള സര്‍വീസിലും കൂടുതല്‍ സര്‍വീസുകള്‍ നടത്താനാകും. ഇതോടെ ദിനം പ്രതി പത്തില്‍ കൂടുതല്‍ സര്‍വീസുകള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുണ്ടാകും.
അതിനിടെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ദുബൈ- കോഴിക്കോട-് മുംബൈ, മുംബൈ- കോഴിക്കോട്, ദുബൈ, സര്‍വീസുകള്‍ക് ഡിസംബറില്‍ തുടക്കമാകും. ഇന്‍ഡിഗോ എയര്‍ ലൈന്‍സ് ആദ്യമായാണ് കരിപ്പൂരില്‍ സര്‍വീസ് തുടങ്ങുന്നത്. സഊദി ആസ്ഥാനമായ നാസ് എയര്‍ലൈന്‍സും കരിപ്പൂരിലേക്ക് സര്‍വീസ് നടത്താന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.