Connect with us

Business

രൂപ ഒമ്പത് മാസത്തെ താഴ്ന്ന നിലയില്‍

Published

|

Last Updated

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഒമ്പത് മാസത്തെ താഴ്ന്ന നിലയിലെത്തി. ഒരു ഡോളറിന് 62.14 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ഇറക്കുമതിക്കാര്‍ക്കിടയില്‍ ഡോളറിന്റെ ആവശ്യം വര്‍ധിച്ചതാണ് ഡോളര്‍ കരുത്തുനേടാനിടയാക്കിയത്. ബുധനാഴ്ച ഒരു ഡോളറിന് 61.96 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

യു എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കൂട്ടാന്‍ തയ്യാറെടുക്കുകയാണെന്ന അഭ്യൂഹവും വിലക്കുറവ് മുതലാക്കി എണ്ണക്കമ്പനികള്‍ കൂടുതല്‍ അസംസ്‌കൃത എണ്ണ വാങ്ങുന്നതുമാണ് ഡോളറിന്റെ വിലയെ സ്വാധീനിച്ചത്.