അഡാനി ഗ്രൂപ്പിനെ മോദി വഴിവിട്ടു സഹായിക്കുന്നുവെന്ന് കോണ്‍ഗ്രസ്

Posted on: November 20, 2014 2:34 pm | Last updated: November 21, 2014 at 12:06 am

ajay-maken-295ന്യൂഡല്‍ഹി; ആഡാനി ഗ്രൂപ്പിനെ പ്രധാനമന്ത്രി നരേന്ദ്രമോദി വഴിവിട്ടു സഹായിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. മോദിയുടെ ഭരണത്തില്‍ നല്ല ദിനങ്ങളാണെന്നും അതു പക്ഷേ കോര്‍പ്പറേറ്റുകള്‍ക്കാണെന്നും കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ പറഞ്ഞു. അഡാനി ഗ്രൂപ്പിന് 6,200 കോടി രൂപ എസ്ബിഐ വായ്പ നല്‍കുന്നത് ക്രമവിരുദ്ധമാണെന്നും മാക്കന്‍ ആരോപിച്ചു.