മോഷണ സംഘത്തിന്റെ മര്‍ദനമേറ്റ് ഗൃഹനാഥന്‍ മരിച്ചു

Posted on: November 20, 2014 11:47 am | Last updated: November 20, 2014 at 11:47 am

തൃശൂര്‍: തൃശൂരില്‍ മോഷ്ടാക്കളുടെ മര്‍ദ്ദനത്തിന് ഇരയായ ഗൃഹനാഥന്‍ മരിച്ചു. കണിമംഗലം സ്വദേശി വിന്‍സന്റാണ് മരിച്ചത്. ബുധനാഴ്ച്ച രാത്രിയാണ് വിന്‍സന്റും ഭാര്യയും ആക്രമിക്കപ്പെട്ടത്. മര്‍ദനത്തിന് ഇരയായ വിന്‍സെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ദമ്പതികളെ മര്‍ദിച്ച മുഖംമൂടിസംഘം വീട്ടില്‍ നിന്ന് 10 പവനും 50,000 രൂപയും മോഷ്ടിച്ചു.