Connect with us

Kozhikode

രാമനാട്ടുകര സമ്പൂര്‍ണ അഴിമതിമുക്ത പഞ്ചായത്താകുന്നു

Published

|

Last Updated

രാമനാട്ടുകര: സംസ്ഥാന വിജിലന്‍സ് വകുപ്പ് രാമനാട്ടുകര ഗ്രാമ പഞ്ചായത്തിനെ സമ്പൂര്‍ണ അഴിമതി വിമുക്ത പഞ്ചായത്താക്കുന്നു. ഇതിന്റെ മുന്നോടിയായി നടന്ന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ സി ഹംസക്കോയ അധ്യക്ഷത വഹിച്ചു.
വിജിലന്‍സ് കോഴിക്കോട് യൂനിറ്റ് ഇന്‍സ്‌പെക്ടര്‍ എന്‍ ഗണേഷ് കുമാര്‍ വിഷയാവതരണം നടത്തി. വൈസ് പ്രസിഡന്റ് വി എം പുഷ്പ, പഞ്ചായത്ത് അംഗം കെ ചന്ദ്രദാസന്‍, ബ്ലോക്ക് അംഗം കെ ടി റസാഖ്, ഫറോക്ക് എസ് ഐ അബ്ദുന്നാസര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ എം അബ്ദുല്‍ അസീസ് സ്വാഗതവും വിജിലന്‍സ് ഓഫീസര്‍ പി സി സുജിത് നന്ദിയും പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ കണ്‍വീനറുമായി കമ്മിറ്റി രൂപവത്കരിച്ചു. വാര്‍ഡ്തലത്തില്‍ കമ്മിറ്റി രൂപവത്കരിക്കാനും പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബോധവത്കരണം നടത്താനും സേവനാവകാശ നിയമം, വിവരാവകാശ നിയമം എന്നിവയെ സംബന്ധിച്ച് പ്രചാരണം നടത്താനും തീരുമാനമായി. ജില്ലയില്‍ നിന്ന് അഞ്ച് പഞ്ചായത്തുകളാണ് വിജിലന്‍സ് തിരഞ്ഞെടുത്തത്.

Latest