വാര്‍ഷിക പൊതുയോഗവും കെട്ടിടത്തിന്റെ ഉദ്ഘാടനവും

Posted on: November 20, 2014 9:02 am | Last updated: November 20, 2014 at 9:02 am

കരൂപടന്ന: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വാര്‍ഷിക പൊതുയോഗവും ജില്ലാ പഞ്ചായത്തില്‍ നിന്നും അനുവദിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി സി ശ്രീകുമാര്‍ നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ് കെ എ ഹസന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ അനിത രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി. എന്റോവ്‌മെന്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ വി സജീവന്‍ നിര്‍വഹിച്ചു. സൗജന്യ യൂനിഫോം വിതരണം കെ എ മുഹമ്മദ് നിര്‍വഹിച്ചു.
ക്യാഷ് അവാര്‍ഡ് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പില്‍ നല്‍കി. എം എച്ച് ബഷീര്‍, അബ്ദുല്‍ നിസാര്‍, കെ എ ഖദീജ, എം വി ദിനകരന്‍, കെ എച്ച് നിസാമോള്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ആശാ ജോസഫ്, ഹെഡ്മിസ്ട്രസ് സില്‍വി തോമസ്, സ്‌കൂള്‍ ലീഡര്‍ എം യു അക്ഷയ് എന്നിവര്‍ സംസാരിച്ചു.