അമേരിക്കയില്‍ കൊടുംശൈത്യം: ആറ് മരണം

Posted on: November 19, 2014 9:18 pm | Last updated: November 19, 2014 at 9:18 pm

early-big-freeze-360x189ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊടുംശൈത്യത്തില്‍ ആറ് പേര്‍ മരിച്ചു. 32 ഫാരന്‍ഹീറ്റിനു താഴെയാണ് മിക്കയിടങ്ങളിലും അന്തരീക്ഷ ഊഷ്മാവ്.
ഹാംഷെയറിലും മിച്ചിഗണിലും ശൈത്യം വളരെ കൂടുതലാണ്. കഴിഞ്ഞ ജനുവരിയേക്കാള്‍ ശൈത്യമാണ് നവംബറില്‍ അനുഭവപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
റോഡുകളും കെട്ടിടങ്ങളും മഞ്ഞുകൊണ്ട് മൂടി. ഗരാഗതം സ്തംഭിച്ചു. ആറ് അടിയിലേറെയാണ് മഞ്ഞു വീഴ്ച. സ്‌കൂളുകളും ഓഫീസുകളും അടച്ചിട്ടിരിക്കുകയാണ്. ആര്‍ട്ടിക് ധ്രുവ പ്രദേശത്തു നിന്നുള്ള ശീതക്കാറ്റാണ് കൊടുംശൈത്യത്തിന് കാരണം.