Connect with us

Gulf

നിയമ സഹായം തുണയായി: കാസര്‍കോട് സ്വദേശികള്‍ നാട്ടിലേക്ക് മടങ്ങി

Published

|

Last Updated

ഷാര്‍ജ: വിസ തട്ടിപ്പിന് ഇരയായി ഷാര്‍ജയില്‍ എത്തിയ കാസര്‍കോട് കടുമേനി സ്വദേശികളായ അനില്‍ കുമാര്‍ ഇലവുങ്കല്‍ രാഘവന്‍, സുനിഷ് ആലിങ്കല്‍ചിറയില്‍ രാജന്‍ എന്നിവര്‍ നാട്ടിലേക്ക് മടങ്ങി. ഷാര്‍ജയിലെ അലി ഇബ്രാഹീം അഡ്വക്കേറ്റസിന്റെ സൗജന്യ നിയമസഹായം ഇവര്‍ക്ക് തുണയായി.
കടുമേനി സ്വദേശിയും ബന്ധുവുമായ ബിജു മോഹന്‍ വാഗ്ദാനങ്ങള്‍ നല്‍കി ഷാര്‍ജയിലുള്ള സെയ്ഫ് മിക്‌സ് കോണ്‍ക്രീറ്റ് എല്‍ എല്‍ സി എന്ന കമ്പനിയിലേക്ക് പമ്പ് മെക്കാനിക്കല്‍ ജോലിക്കായാണ് ഇവരെ കൊണ്ട് വന്നത്. ഇവരില്‍നിന്നും വിസക്കായി 1,25,000 ഇന്ത്യന്‍ രൂപ വീതം വാങ്ങുകയും ശമ്പളമായി 1,800 ദിര്‍ഹവും ഓവര്‍ടൈം ആനുകൂല്യങ്ങളും വാഗ്ദാനം നല്‍കുകയും ചെയ്തു. എന്നാല്‍ ഷാര്‍ജയില്‍ എത്തി കമ്പനിയില്‍ ജോലിക്ക് കയറിയപ്പോഴാണ് 450 ദിര്‍ഹം മാത്രമാണ് അടിസ്ഥാന ശമ്പളമെന്ന് അറിയുന്നത്. താമസ ആനുകൂല്യങ്ങള്‍ ഉള്‍പ്പടെ 750 ദിര്‍ഹം മാത്രമാണ് ലഭിച്ചത്.
തുച്ഛമായ ശമ്പളത്തില്‍ ജീവിതത്തിന്റെ രണ്ട് അറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടി അഞ്ച് മാസം കമ്പനിയില്‍ കഴിച്ച് കൂട്ടി. ഇതിനിടയില്‍ വിസ റദ്ദ് ചെയ്യുന്നതിനായി സമീപിച്ചെങ്കിലും കമ്പനി അധികൃതര്‍ തയ്യാറായില്ല. ഈ അവസരത്തിലാണ് പത്രത്തിലൂടെ അലി ഇബ്രാഹിം അഡ്വക്കേറ്റ്‌സിന്റെ സൗജന്യ നിയമസഹായത്തെകുറിച്ച് അറിയുന്നത്.
ദ്രുതഗതിയില്‍ തന്നെ സൗജന്യ നിയമ സഹായ പദ്ധതിയിലൂടെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തില്‍ വിസ ക്യാന്‍സലേഷന്‍ നടപടികള്‍ക്ക് വേണ്ട സഹായങ്ങള്‍ അഡ്വ: കെ എസ് അരുണ്‍, അഡ്വ. രമ്യ അരവിന്ദ്, നിയമ പ്രതിനിധി വിനോദ് എന്നിവര്‍ ചേര്‍ന്ന് ഒരുക്കികൊടുത്തു.
വിസ റദ്ദാക്കിയ ശേഷം നാട്ടിലേക്ക് പോകാന്‍ പണം ഇല്ലാതിരുന്ന ഇവര്‍ക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനാണ് വിമാന ടിക്കറ്റ് നല്‍കിയത്.

---- facebook comment plugin here -----

Latest