Connect with us

Eranakulam

മോഹന്‍ലാലിന് പത്മഭൂഷന്‍; സര്‍ക്കാര്‍ ശിപാര്‍ശക്കെതിരെ പരാതി

Published

|

Last Updated

കൊച്ചി: ചലച്ചിത്രതാരം മോഹന്‍ലാലിന് പത്മഭൂഷന്‍ പുരസ്‌കാരം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ശിപാര്‍ശക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി. പുരസ്‌കാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ 30 പേരുടെ പട്ടിക തയ്യാറാക്കിയതില്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടെന്നും രാഷ്ട്രീയം മാനദണ്ഡമാക്കിയാണ് പട്ടിക തയ്യാറാക്കിയതെന്നും ചൂണ്ടിക്കാട്ടി പാലക്കാട്ടെ ഓള്‍ കേരളാ കൗണ്‍സിലാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് പരാതി നല്‍കിയത്.
പത്മഭൂഷന്‍ പുരസ്‌കാരത്തിനായി ചലച്ചിത്രതാരം മോഹന്‍ലാലിന്റെയും ഗാന്ധി സ്മാരക നിധി പ്രസിഡന്റ് ഗോപിനാഥന്‍ നായരുടെയും പേരുകളാണ് സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തിട്ടുള്ളത്.
മന്ത്രിസഭാ ഉപസമിതിയാണ് പത്മ പുരസ്‌കാരത്തിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പ് നടപടികളില്‍ സുതാര്യതയില്ലന്ന് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഐസക് വര്‍ഗീസിന്റെ പരാതിയില്‍ പറയുന്നു. വന്യജീവി സംരക്ഷണ നിയമ പ്രകാരമുള്ള കേസില്‍ പ്രതിയായ മോഹന്‍ലാലിന് പത്മഭൂഷന്‍ നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

Latest