വില്‍പ്പന നികുതി വര്‍ധിപ്പിച്ചു: സംസ്ഥാനത്ത് ഇന്ധന വില കൂടും

Posted on: November 18, 2014 7:37 pm | Last updated: November 18, 2014 at 11:08 pm

Petrol_pumpതിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ഇന്ധന വില കൂടും.വില്‍പ്പന നികുതി വര്‍ധിപ്പിച്ചതാണ് വിലവര്‍ധനവിന് കാരണം.
പെട്രോളിന് 69ഉം ഡീസലിന് 49 പൈസയുമാണ് വര്‍ധിക്കുക. കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ഒന്നര രൂപ വീതം ഉയര്‍ത്തിയത്. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.