Connect with us

National

വാധ്രയെ സഹായിച്ച റവന്യൂ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു

Published

|

Last Updated

ചണ്ഡീഗഢ്: ഡിഎല്‍എഫ് ഭൂമിയിടപാട് കേസില്‍ റോബര്‍ട്ട് വാധ്രയെ സഹായിച്ച റവന്യൂ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. 2012ല്‍ വിവാദ ഭൂമി പോക്കുവരവ് ചെയ്തു നല്‍കിയ അസിസ്റ്റന്റ് കണ്‍സോളിഡേഷന്‍ ഓഫീസര്‍ ദല്‍ബീര്‍ സിങിനെയാണ് സസ്‌പെന്റ് ചെയ്തത്. ഭൂമിയിടപാടില്‍ ദല്‍ബീര്‍ പദവി ദുരുപയോഗം ചെയ്തതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറി ഒരുമാസം പിന്നിടും മുമ്പെ ഭൂമിയിടപാടു കേസില്‍ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്. ഭൂമിയിടപാട് ക്രമവിരുദ്ധമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഐഎഎസ് ഓഫീസര്‍ അശോക് ഖേംക പോക്കുവരവ് റദ്ദാക്കിയിരുന്നു. എന്നാല്‍ റദ്ദാക്കിയ ഭൂമിയുടെ പോക്കുവരവ് വീണ്ടും ദല്‍ബീര്‍ സിങ് റവന്യു റെക്കോര്‍ഡുകളില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.