Kasargod
മര്‍കസ് സമ്മേളന പ്രചാരണ യാത്ര: ജില്ലാതല സ്വീകരണം ഉപ്പളയില്‍
മഞ്ചേശ്വരം: മര്‍കസു സ്സഖാഫത്തിസ്സുന്നിയ്യ 37-ാം വാര്‍ഷിക സനദ് ദാന സമ്മേളന പ്രചാരണ ഭാഗമായി സംസ്ഥാനതലത്തില്‍ നടത്തുന്ന പ്രചാരണയാത്രയുടെ ജില്ലയിലെ സ്വീകരണ ഉദ്ഘാടനം ഉപ്പളയില്‍ സംഘടിപ്പിക്കും. ഈമാസം 28ന് വൈകിട്ട് മൂന്നിന് നടക്കുന്ന സമ്മേളന വിജയത്തിന് സ്വാഗതസംഘം രൂപവത്കരിച്ചു.
ഭാരവാഹികള്‍: സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട്, സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി ബായാര്‍, അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി മള്ഹര്‍, മൂസല്‍ മദനി തലക്കി പാത്തൂര്‍ മുഹമ്മദ് സഖാഫി (രക്ഷാധികാരികള്‍), ഇബ്‌റാഹിം ഹാജി ഉപ്പള (ചെയര്‍.), അബ്ബാസ് ഹാജി ഉപ്പള, മുഹമ്മദ് ഹാജി ബന്തിയോട്, അബ്ദുറഹ്മാന്‍ ഹാജി പാപ്പില (വൈസ് ചെയര്‍.), സിദ്ദീഖ് സഖാഫി ബായാര്‍ (ജന.കണ്‍.), ഹസ്സന്‍ അഹ്‌സനി കുബനൂര്‍, സ്വാദിഖ് ആവള (ജോ.കണ്‍.), അന്‍സാര്‍ ഉപ്പള (ട്രഷറര്‍).



