ബാര്‍ കോഴ:കെഎം മാണി രാജിവെക്കണമെന്ന് വിഎസ് അച്ചുതാനന്ദന്‍

Posted on: November 17, 2014 7:38 pm | Last updated: November 17, 2014 at 7:38 pm

vsതിരുവനന്തപുരം: ബാര്‍ അഴിമതിയില്‍ കുടുങ്ങിയ ധനമന്ത്രി കെഎം മാണി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പറ്റിയ ആഭ്യന്തരമന്ത്രിയാണ് രമേശ് ചെന്നിത്തലയെന്നും വിഎസ് അച്ചുതാനന്ദന്‍ പറഞ്ഞു. ബാര്‍ കോഴ വിഷയത്തില്‍ ശക്തമായ പ്രക്ഷോഭവുമായി എല്‍ഡിഎഫ് മുന്നോട്ടുപോകുമെന്നും വിഎസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.