കുട്ടികളുടെ മരണത്തിനിടയാക്കിയ കുളം നികത്തി

Posted on: November 17, 2014 6:00 pm | Last updated: November 17, 2014 at 6:56 pm

ഫുജൈറ: സ്വദേശി കുട്ടികള്‍ മുങ്ങി മരിക്കാന്‍ ഇടയാക്കിയ കുളം ഫുജൈറ നഗരസഭ നികത്തി. ഈ മാസത്തിന്റെ തുടക്കത്തിലാണ് മഴവെള്ളം നിറഞ്ഞ കുളത്തില്‍ വീണ് ആണ്‍കുട്ടി മുങ്ങി മരിച്ചത്. രക്ഷിക്കാന്‍ ശ്രമിച്ച യൂവാവും സംഭവത്തില്‍ മുങ്ങി മരിച്ചിരുന്നു. ഇതോടെ മേഖലയില്‍ സുരക്ഷിതമല്ലാത്ത കുളങ്ങളെക്കുറിച്ച് ആളുകള്‍ നഗരസഭയില്‍ വ്യാപകമായി പരാതി ഉന്നയിച്ചിരുന്നു. ഇത്തരത്തില്‍ അപടത്തിന് ഇടയാക്കുന്ന എമിറേറ്റിലെ മറ്റ് കുളങ്ങളും വെള്ളക്കെട്ടുകളും നികത്താനും നഗരസഭ ഉത്തരവിട്ടിട്ടുണ്ട്. അപകടത്തിന് കാരണമായേക്കാവുന്ന 40 കുളങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇവയില്‍ 24 എണ്ണം നികത്തിയിട്ടുണ്ടെന്ന് നഗരസഭ ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുല്ല അല്‍ ഹന്‍തൂബി വ്യക്തമാക്കി. സ്വദേശി