സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും വീണ് പത്ത് വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്

Posted on: November 17, 2014 6:41 pm | Last updated: November 17, 2014 at 6:41 pm

accidentകൊണ്ടോട്ടി; സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് പത്ത് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്. പുളിക്കല്‍ വലിയ പറമ്പ് ഫ്‌ളോറിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പെട്ടത്. ഇന്ന് വൈകീട്ട് നാല് മണിക്കാണ് അപകടം. രണ്ടാം നിലയിലെ വരാന്തയിലെ അരച്ചുമരില്‍ ചാരി നില്‍ക്കുകയായിരുന്ന കുട്ടികള്‍ ചുമരിനൊപ്പം താഴേക്ക് പതിക്കുകയായിരുന്നു. തലയ്ക്കും കാലിനും കൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റ കുട്ടികളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമന്‍ സിനാന്‍,ഇര്‍ഫാന്‍,ഹനാന്‍,ആസിഫ് എന്നിവരെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലും ഹിഷാം,അബിജിത്ത്,ലാമിഹ്,സിനാന്‍,ഫവാദ് തസ്‌നിം എന്നിവരെ ഫറോക്ക് ക്രസന്റ് ആശുപത്രിയിലും ദില്‍ജാസിനെ പന്നിയങ്കര സ്വകാര്യ ആശുപത്രിയിലുംപ്രവേശിപ്പിച്ചു.

ALSO READ  മലപ്പുറത്ത് ഗുഡ്‌സ് ഓട്ടോയും ബസും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു