Connect with us

Gulf

18,000 ലഹരി ഗുളികകളുമായി നാല് പേര്‍ പിടിയില്‍

Published

|

Last Updated

ഷാര്‍ജ: വന്‍തോതില്‍ ലഹരി വില്‍പന നടത്തുന്ന സംഘത്തെ ഷാര്‍ജ പോലീസിലെ ലഹരിവിരുദ്ധ വിഭാഗം പിടികൂടി. ഇവരില്‍ നിന്ന് വന്‍തോതില്‍ ലഹരി ഗുളികകളും അധികൃതര്‍ പിടിച്ചെടുത്തു.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിനടിസ്ഥാനത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. നാല്‍വര്‍ സംഘത്തിലെ മൂന്ന് പേര്‍ ഇറാന്‍ സ്വദേശികളും ഒരാള്‍ ജി സി സി പൗരനുമാണ്.
ഇറാനില്‍ നിന്ന് ദുബൈയിലെത്തിയ ചരക്കുകപ്പലിലെ ജീവനക്കാരാണ് പിടിയിലായ ഇറാനികള്‍. കപ്പലിനകത്തുണ്ടായിരുന്ന കാലിയായ ഗ്യാസ് സിലിണ്ടറിനകത്ത് ഒളിപ്പിച്ച് നിലയില്‍ 18,000 ലഹരി ഗുളികകളാണ് പോലീസ് കണ്ടെടുത്തത്.
ആവശ്യക്കാര്‍ക്ക് വില്‍പന നടത്താന്‍ കരുതിവെച്ചതായിരുന്നു ഇത്രയും ലഹരി ഗുളികകളെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.
ദുബൈ പോലീസിലെ മയക്കുമരുന്നു വിഭാഗത്തിന്റെ സഹകരണത്തോടെയാണ് പ്രതികളെ പിടികൂടിയതെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു.