Connect with us

Kerala

കേരളത്തിന് പ്രധാനം ജനങ്ങളുടെ സുരക്ഷ: ചെന്നിത്തല

Published

|

Last Updated

കൊച്ചി: മുല്ലപ്പെരിയാറില്‍ ജല നിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷയാണ് കേരളത്തിന് പ്രധാനമെന്ന് മന്ത്രി രമേശ് ചെന്നിത്തല്ല. ജനങ്ങളുടെ സുരക്ഷക്കാവശ്യമായ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ജനങ്ങളെ സുരക്ഷിതരും ഭയരഹിതരുമാക്കി നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാറ്റി താമസിപ്പിക്കുന്നവരുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ സംരക്ഷിക്കണമെന്ന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അവര്‍ ഭയപ്പെടേണ്ട കാര്യമില്ല. സ്ഥിതിഗതികള്‍ സര്‍ക്കാര്‍ ഗൗരവ പൂര്‍വം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പോലീസിന് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട് അതിനനസരിച്ചുള്ള എല്ലാ ക്രമീകരണങ്ങളും പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്.
വിവിധ ഏജന്‍സികളുടെ ഏകോപനത്തിന് വേണ്ടിയുള്ള നടപടികളും സ്വീകരിച്ചു കഴിഞ്ഞു. ദുരന്ത നിവാരണ സേന അടക്കമുള്ള എല്ലാ ഏജന്‍സികളും വളരെ കാര്യക്ഷമായി സാഹചര്യങ്ങള്‍ വിലയിരുത്തിയിട്ടുണ്ടെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
കേന്ദ്ര സര്‍വീസ് ചട്ടങ്ങളനുസരിച്ച് തന്നെയാണ് പുതിയ ഡി ജി പി മാരെ നിയമിച്ചിരിക്കുന്നതെന്ന് ചോദ്യത്തിന് മറുപടിയായി രമേശ് ചെന്നിത്തല പറഞ്ഞു.സര്‍ക്കാരിന് ഏതു സമയത്തും അഡ്‌ഹോക്ക് അപ്പോയിന്റ്‌മെന്റ് നടത്താനുള്ള അധികാരം കേന്ദ്രം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സോളാര്‍ കേസുമായി ബന്ധപെട്ട് ബാംഗ്ലൂരിലെ വ്യവസായി എം കെ കുരുവിള മുഖ്യമന്ത്രിക്കെതിരായി സോളാര്‍ കമ്മീഷനു മൊഴിനല്‍കിയതുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്ന് ചോദ്യത്തിന് മറുപടിയായി ചെന്നിത്തല പറഞ്ഞു. കുരുവിളയക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് പോലീസ് കോടതിയില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അവര്‍ക്ക് ലഭിച്ചിട്ടുള്ള വിവരങ്ങളുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest