ഡല്‍ഹിയില്‍ എട്ട് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും: കെജ്‌രിവാള്‍

Posted on: November 16, 2014 5:13 am | Last updated: November 15, 2014 at 10:13 pm

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതുജന ആശയവിനിമയ പരിപാടിക്ക് ആം ആദ്മി പാര്‍ട്ടി തുടക്കം കുറിച്ചു. തലസ്ഥാനനഗരിയിലെ യുവാക്കള്‍ എട്ട് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് എ എ പി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രഖ്യാപിച്ചു. തങ്ങള്‍ക്ക് അധികാരം നല്‍കിയാല്‍ എട്ട് ലക്ഷം തൊഴിലവസരം സൃഷ്ടിക്കും. അഞ്ച് വര്‍ഷത്തിനകം പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കും- ജന്തര്‍മന്തറില്‍ നടന്ന ചടങ്ങില്‍ കെജ്‌രിവാള്‍ പറഞ്ഞു. സംസ്ഥാനത്തെ കായിക അടിസ്ഥാന സൗകര്യമുയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.