ശുചീകരണത്തിന് ആയിരക്കണക്കിനാളുകള്‍

Posted on: November 15, 2014 6:00 pm | Last updated: November 15, 2014 at 6:00 pm

CleanUp the world (29)ദുബൈ: നഗരസഭയുടെ ആഭിമുഖ്യത്തില്‍ ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍. മലയാളി സന്നദ്ധ സേവകരായിരുന്നു ഏറെയും. മരുഭൂമിയും ക്രീക്കും ഉദ്യാനങ്ങളും തെരുവുകളും അവര്‍ ശുചീകരിച്ചു.
പുലര്‍ച്ചെ തന്നെ പലരും നഗരസഭ നിശ്ചയിച്ച കേന്ദ്രങ്ങളില്‍ എത്തിയിരുന്നു. ക്ലീന്‍ അപ് ദി വേള്‍ഡ് എന്ന പേരില്‍ എല്ലാ വര്‍ഷവും നഗരസഭ നടത്തുന്ന ശുചീകരരണത്തിന്റെ ഭാഗമായിരുന്നു ശുചീകരണം. ക്ലീന്‍ അപ് ദി വേള്‍ഡെന്ന് ആലേഖനം ചെയ്ത ബനിയനും തൊപ്പിയും അണിഞ്ഞാണ് ഭൂരിപക്ഷം പേരും പങ്കെടുത്തത്. ബര്‍ദുബൈയിലെ ന്യൂ ഗോള്‍ഡ് സൂഖ് പരിസരത്ത് എന്‍ പി രാചമന്ദ്രന്റെയും ബാബു പീതാബരന്റെയും നേതൃത്വത്തില്‍ ശുചീകരണം നടത്തി.