രണ്ടിടത്ത് വാഹനാപകടം; അഞ്ച് പേര്‍ക്ക് പരുക്ക്

Posted on: November 14, 2014 10:34 am | Last updated: November 14, 2014 at 10:34 am

വളാഞ്ചേരി: കാവുംപുറത്ത് മത്സ്യം കയറ്റിവന്ന കണ്ടൈനര്‍ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരുക്ക്. ഇന്നലെ പുലര്‍ച്ചെ 2.30ന് തിരൂരില്‍ നിന്നും വളാഞ്ചേരിയിലേക്ക് മത്സ്യം കയറ്റിവന്ന ലോറി എതിരെവന്ന കാറുമായി കൂട്ടിയിടിക്കുകയും ഇടിയുടെ ആഘാതത്തില്‍ ലോറി നിയന്ത്രണം വിട്ട് മറിയുകയും ചെയ്തു.
കര്‍ണാടക സ്വദേശികളായ ശാഹുല്‍ ഹമീദ്(50), മൊയ്തീന്‍ (35), വിശ്വനാഥന്‍(50)എന്നിവരെ പരുക്കുകളോടെ വളാഞ്ചേരി സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.