Connect with us

Kozhikode

തീര്‍ഥാടനത്തിന് സര്‍വീസ് ടാക്‌സ്: കേസുമായി മുന്നോട്ട് പോകും- ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷന്‍

Published

|

Last Updated

കോഴിക്കോട്: ഒരു മതവിഭാഗക്കാരില്‍ നിന്നും തീര്‍ഥാടനത്തിന് സര്‍വീസ് ടാക്‌സ് ഈടാക്കുന്നില്ലെന്നിരിക്കെ ചില ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ ഹാജിമാരെയും ഉംറ തീര്‍ഥാടകരെയും ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കേസുമായി മുന്നോട്ടു പോകാനും വകുപ്പ് മന്ത്രിമാരെ കണ്ട് നിവേദനം നല്‍കാനും ഇന്ത്യന്‍ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷന്‍ ജനറല്‍ ബോഡി തീരുമാനിച്ചു. കേരളത്തിലെ അംഗീകൃത ഗ്രൂപ്പുകളില്‍ പോയ 5600 ഹാജിമാരടക്കം ഇത്തവണ കേരളത്തില്‍ നിന്ന് 9600 ഓളം ഹാജിമാര്‍ ഹജ്ജ് കര്‍മം നിര്‍വഹിച്ചു. ഹാജിമാര്‍ക്ക് നല്‍കിയ സേവനങ്ങള്‍ യോഗം വിലയിരുത്തി. മുന്‍പരിചയമോ അംഗീകാരമോ ഇല്ലാത്ത ചില ഗ്രൂപ്പുകള്‍ ഹാജിമാരെ ബുക്ക് ചെയ്ത് പാസ്‌പോര്‍ട്ടും പണവും വാങ്ങി ഹജ്ജിനും ഉംറക്കും കൊണ്ടുപോകാന്‍ സാധിച്ചിെല്ലന്നു മാത്രമല്ല; പാസ്‌പോര്‍ട്ടും പണവും തിരിച്ചുകിട്ടാന്‍ പോലീസ് സ്‌റ്റേഷനുകളിലും കോടതികളിലും നിരവധി കേസുകള്‍ ഇന്നും നിലവിലുണ്ട്. ആയതിനാല്‍ ഹജ്ജിനും ഉംറക്കും ബുക്ക് ചെയ്യുമ്പോള്‍ ഗവണ്‍മെന്റ് അംഗീകാരമുള്ള ഗ്രൂപ്പുകളെ തിരഞ്ഞെടുക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു. മാഹിന്‍ ഹാജി തിരുവനന്തപുരം, അബ്ദുര്‍റഹ്മാന്‍ ഹാജി കൊല്ലം, ലത്വീഫ് മൗലവി അല്‍ ഹുദാ, എസ് എം എസ് കെ തങ്ങള്‍ നന്തി, ഫസല്‍ തങ്ങള്‍ വാടാനപ്പളളി, അബ്ദുല്‍ ഹമീദ് സഖാഫി ആലുവ, പി കെ മുഹമ്മദ് ഹാജി അല്‍ ഹുസ്സാം,ഹംസ ഹാജി താഹിറ, അബു ഹാജി ഓസ്‌കര്‍,ബശീര്‍ ഫൈസി ആനക്കര സംസാരിച്ചു.