Connect with us

Kozhikode

സുധീരന്‍ എം ടിയെ വസതിയിലെത്തി സന്ദര്‍ശിച്ചു

Published

|

Last Updated

കോഴിക്കോട്: കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പ്രശസ്ത സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരെ വസതിയിലെത്തി സന്ദര്‍ശിച്ചു. ഇന്നലെ രാവിലെയാണ് സുധീരന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം എം ടിയുടെ കൊട്ടാരം റോഡിലുള്ള വസതിയിലെത്തിയത്.
സുധീരനുമായി സാമൂഹിക വിഷയങ്ങളെക്കുറിച്ചും ഭാവി തലമുറയെ നേര്‍വഴിയിലേക്ക് കൊണ്ടുവരുന്നതിന് അധ്യാപകര്‍ക്കുള്ള പങ്കിനെക്കുറിച്ചും എം ടി സംസാരിച്ചു. നമ്മുടെ സ്‌കൂളുകളും ക്യാമ്പസുകളും ലഹരി കീഴടക്കുകയാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ക്കശമായ നിലപാട് സ്വീകരിക്കണം. അധ്യാപകനും വിദ്യാര്‍ഥിയും തമ്മിലുള്ള ആത്മബന്ധം കൈമോശം വരുന്നതാണ് ഇളംതലമുറ വഴിതെറ്റാനുള്ള പ്രധാന കാരണമെന്ന് എം ടി പ്രതികരിച്ചു. സ്‌കൂള്‍ കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ചും എം ടി സംസാരിച്ചു.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുമ്പോഴുള്ള ദൂഷ്യവശത്തെപ്പറ്റി താന്‍ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിച്ചപ്പോള്‍ പല അമ്മമാരും അത്തരം അനുഭവങ്ങള്‍ തന്നോട് പങ്കുവെച്ചെതായി സുധീരന്‍ പറഞ്ഞു. ഡി സി സി പ്രസിഡന്റ് കെ സി അബു, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ ഡോ. ശൂരനാട് രാജശേഖരന്‍, അഡ്വ. പി എം സുരേഷ്ബാബു സുധീരനൊപ്പമുണ്ടായിരുന്നു.