വിവിധയിടങ്ങളില്‍ സ്‌കൂള്‍ കായിക മേള തടസ്സപ്പെടുത്തി കായിക വിദ്യാര്‍ഥികളുടെ പ്രതിഷേ

Posted on: November 13, 2014 12:57 am | Last updated: November 13, 2014 at 12:57 am

കൊച്ചി /തൃശൂര്‍: കായികാധ്യാപകരുടെ പ്രതിഷേധ സമരത്തെ തുടര്‍ന്ന് 13ാമത് എറണാകുളം, തൃശൂര്‍ റവന്യു ജില്ലാ സ്‌കൂള്‍ കായികമേളകള്‍ തടസ്സപ്പെട്ടു. ഏറണാംകുളം 65 ഓളം ഒഫീഷ്യലുകളടക്കം നൂറിലേറെ കായികാധ്യാപകരും അവരെ പിന്തുണച്ച് കായിക കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ട്രാക്കില്‍ സമരവുമായി ഇറങ്ങിയതിനെ തുടര്‍ന്ന് മത്സരങ്ങളില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥികള്‍ക്ക് നിരാശരായി മടങ്ങേണ്ടിവന്നു.
സ്‌കൂളുകളില്‍ ഡിവിഷന്‍ എണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് തസ്തിക നഷ്ടപ്പെടുന്ന അധ്യാപകരെ കായികാധ്യാപക തസ്തികയിലേക്ക് പൂള്‍ അടിസ്ഥാനത്തില്‍ താത്ക്കാലിക പരിശീലനം നല്‍കി നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് കായികാധ്യാപകരും അവരെ പിന്തുണച്ച് വിവിധ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജുകളില്‍ നിന്നുള്ള കായികാധ്യാപക വിദ്യാര്‍ഥികളും ഇന്നലെ മഹാരാജാസ് ഗ്രൗണ്ടില്‍ പ്രതിഷേധത്തിന്റെ ട്രാക്കിലിറങ്ങിയത്. വിദഗ്ധ പരിശീലനം ലഭിച്ചവര്‍ക്കു മാത്രമേ സ്‌പെഷ്യലിസ്റ്റ് അധ്യാപകരായി ജോലിചെയ്യാന്‍ കഴിയൂ എന്നിരിക്കെ ബി എഡ്, ടി ടി സി യോഗ്യതയുള്ളവരെ ഏതു തസ്തികയില്‍ വേണമെങ്കിലും സ്‌പെഷലിസ്റ്റ് അധ്യാപകരായി നിയമിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സമരക്കാര്‍ പറഞ്ഞു. സി പി എഡ്, ബി പി എഡ്, എം പി എഡ് കോഴ്‌സുകള്‍ പാസായവര്‍ നിയമനത്തിന് വേണ്ടി കാത്തു നില്‍ക്കുമ്പോള്‍ പൂള്‍ അടിസ്ഥാനത്തില്‍ യോഗ്യതയില്ലാത്തവരെ നിയമിക്കുന്നത് കായികാധ്യാപനത്തിന്റെ നിലവാരം തകര്‍ക്കുകയും ഈ മേഖലയില്‍ പഠിച്ചുവരുന്നവരുടെ തൊഴില്‍ സാധ്യത ഇല്ലാതാക്കുകയും ചെയ്യുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
മഹാരാജാസ് ഗ്രൗണ്ടില്‍ രാവിലെ എട്ടിന് കായിക മേളക്ക് തുടക്കമിട്ട് സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടേയും ആണ്‍കുട്ടികളുടേയും 5000 മീറ്റര്‍ മത്സരം നടന്ന ശേഷം ഉദ്ഘാടന ചടങ്ങ് നടത്താനൊരുങ്ങുമ്പോഴാണ് പ്രതിഷേധവുമായി സമരക്കാര്‍ ട്രാക്കില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. പ്രതിഷേധം ശക്തമായതോടെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെട്ടു. ഗവണ്‍മെന്റ് സ്‌കൂളുകളിലെ കായികാധ്യാപകരുടെ സംഘടനയും എയ്ഡഡ് കോളജുകളിലെ കായികാധ്യാപകരുടെ സംഘടനയുമാണ് സമരത്തിന് ആഹ്വാനം ചെയ്തത്.
തൃശൂരിലും കായിക വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സമരത്തെ തുടര്‍ന്ന് 13ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള നിര്‍ത്തിവെച്ചു. മേളയുടെ തുടക്കം മുതലുള്ള കായികാധ്യാപകരുടേയും കായികവിദ്യാര്‍ഥികളുടേയും ബഹിഷ്‌ക്കരണ സമരത്തെത്തുടര്‍ന്നാണ് മേള നിര്‍ത്തിവച്ചത്. തസ്തിക നഷ്ടപ്പെട്ട ഭാഷാ അധ്യാപകരെ പരിശീലനം നല്‍കി കായിക അധ്യാപകരാക്കാനുള്ള വിവാദ സര്‍ക്കുലറില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയത്.
മേളയുടെ ആദ്യദിനം തൊട്ടേ ഒരു വിഭാഗം കായിക അധ്യാപകര്‍ ബഹിഷ്‌ക്കരണ സമരം നടത്തിയിരുന്നു. രണ്ടാദിനത്തില്‍ വിവിധ കോളജുകളിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിദ്യാര്‍ഥികള്‍ ട്രാക്കില്‍ കിടന്ന് പ്രതിഷേധിച്ചിരുന്നു.
ഇതേ തുടര്‍ന്ന് മത്സരങ്ങള്‍ ഏറെ വൈകിയായിരുന്നു തുടങ്ങിയത്. മേളയുടെ അവസാന ദിനമായി ഇന്നലെ ഏതാനും ഇനങ്ങളില്‍ മത്സരങ്ങള്‍ കഴിഞ്ഞപ്പോഴാണ് സമരക്കാര്‍ ട്രാക്കിലിറങ്ങി പ്രതിഷേധം തുടങ്ങിയത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ്, കാലടി ശ്രീശങ്കരാചാര്യ കോളേജുകളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളാണ് ആദ്യം ട്രാക്കിലിറങ്ങിയത്. പിന്നീട് മീറ്റില്‍ പങ്കെടുക്കാനെത്തിയ ചില വിദ്യാര്‍ഥികളും ഇവരോടൊപ്പം ചേര്‍ന്നു. 30 ഓളം പെണ്‍കുട്ടികളും സമരത്തില്‍ പങ്കെടുത്തു.
119 മല്‍സരയിനങ്ങളില്‍ ഇനി 27 മല്‍സരങ്ങള്‍കൂടി നടത്താനുണ്ട്്്്.ു. മേള വീണ്ടും നടത്തുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കുമെന്ന് ഡി ഡി ഇ പറഞ്ഞു.ആവശ്യങ്ങള്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് കായികാധ്യാപകര്‍ ഉറച്ച നിലപാടെടുത്തു.
ധം