Connect with us

Ongoing News

ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കഴിഞ്ഞ വര്‍ത്തെ ശാസ്ത്ര സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡോ. സി പി അരവിന്ദാക്ഷന്‍, കെ വി മാത്യു, ഡോ. എ അച്യുതന്‍, ഡോ. ആറന്‍മുള ഹരിഹരപുത്രന്‍, ഡോ. വി പി എന്‍ നമ്പൂതിരി, ശശിധരന്‍ മങ്കത്തില്‍ എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍.
മലയാളത്തിലെ ശാസ്ത്ര രചനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് കൗണ്‍സില്‍ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരമെന്ന് ഡയറക്ടര്‍ ഡോ. ജോര്‍ജ് വര്‍ഗീസ് അറിയിച്ചു.കുട്ടികള്‍ക്കുള്ള മികച്ച ശാസ്ത്ര പുരസ്‌കാരത്തിനാണ് ഡോ. സി പി അരവിന്ദാക്ഷന്‍ അര്‍ഹനായത്. “മധുരം അതിമധുരം രസതന്ത്രം” എന്ന കൃതിയാണ് അരവിന്ദാക്ഷനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. പോപ്പുലര്‍ സയന്‍സില്‍ മികച്ച പുസ്തകത്തിനുള്ള പുരസ്‌കാരമാണ്
കെ വിമാത്യുവും ഡോ. എ അച്യുതനും നേടിയത്. കെ വി മാത്യുവിന്റെ “മനുഷ്യന്‍ ഒരു സൂപ്പര്‍ കമ്പ്യൂട്ടര്‍”, ഡോ. എ അച്യുതന്റെ “പരിസ്ഥിതി പഠനത്തിന് ഒരു ആമുഖം” എന്നീ ഗ്രന്ഥങ്ങള്‍ക്കാണ് അവാര്‍ഡ്.
ശാസ്ത്രവിഷയത്തെ ആഴത്തില്‍ പ്രതിപാദിക്കുന്ന ഗ്രന്ഥത്തിനുള്ള പുരസ്‌കാരത്തിന് ഡോ. ആറന്‍മുള ഹരിഹരപുത്രനും, ഡോ. വി പി എന്‍ നമ്പൂതിരിയും അര്‍ഹരായി. ഡോ. ഹരിഹരപുത്രന്റെ “ജീവശാസ്ത്രത്തിന്റെ കഥ”യും ഡോ.വി പി എന്‍ നമ്പൂതിരിയുടെ പ്രപഞ്ച സൃഷ്ടിയുടെ പടിപ്പുരയില്‍ ദൈവകണത്തിന്റെ സംക്ഷിപ്ത ചരിത്ര”വുമാണ് അവാര്‍ഡിന് അര്‍ഹമായ കൃതികള്‍.
ശാസ്ത്ര പത്രപ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം ശശിധരന്‍ മങ്കത്തിലിനാണ്. മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച, പ്രകൃതി ദുരന്തം കൈകാര്യംചെയ്യുന്നതുമായി ബന്ധപ്പെട്ട ലേഖനമാണ് ശശിധരനെ പുരസകാരാര്‍ഹനാക്കിയത്

---- facebook comment plugin here -----

Latest