തീവ്രവാദക്കുറ്റം ചുമത്തിയത് എന്ത് അടിസ്ഥാനത്തിലെന്ന് വ്യക്തമാക്കാന്‍ സി ബി ഐക്ക് നിര്‍ദേശം

Posted on: November 13, 2014 4:55 am | Last updated: November 12, 2014 at 11:56 pm

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികള്‍ക്കെതിരെ തീവ്രവാദക്കുറ്റം ചുമത്തിയത് എന്ത് അടിസ്ഥാനത്തിലെന്ന് വ്യക്തമാക്കാന്‍ ഹൈക്കോടതി സി ബി ഐക്ക് നിര്‍ദേശം നല്‍കി.
നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം അനുസരിച്ച് കേസെടുത്തതിനെതിരെ പ്രതി തലശ്ശേരി സ്വദേശി പ്രകാശന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് പി ഉബൈദിന്റെ ഉത്തരവ്. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്താന്‍ പര്യാപ്തമായ കേസല്ല, മനോജ് വധക്കേസെന്നും പ്രതികള്‍ക്ക് നീതിപൂര്‍വമായ വിചാരണ നിഷേധിക്കാന്‍ ഈ നടപടി ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷം നടത്തിയ കൊലപാതകമെന്ന നിലയിലാണ് പോലീസ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയതെന്നും നടപടി ചോദ്യം ചെയ്യാന്‍ പ്രതിക്ക് അവകാശമില്ലെന്നും സി ബി ഐ വാദിച്ചു.