എസ് ഇ യു സംസ്ഥാന സമ്മേളനം നാളെ തുടങ്ങും

Posted on: November 13, 2014 12:40 am | Last updated: November 13, 2014 at 3:11 pm

മലപ്പുറം: സ്‌റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ 32- ാം സംസ്ഥാന സമ്മേളനം ഈമാസം 14, 15, 16 തീയതികളില്‍ മലപ്പുറം മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംരക്ഷിക്കപ്പേടേണ്ട സിവില്‍ സര്‍വീസ് എന്നതാണ് സമ്മേളന പ്രമേയം. നാളെ വൈകിട്ട് നാലിന് പ്രസിഡന്റ് നസീം ഹരിപ്പാട് പതാക ഉയര്‍ത്തും. ശേഷം നടക്കുന്ന തലമുറ സംഗമം പി ഉബൈദുല്ല എം എല്‍ എ ഉദ്ഘാടനം ചെയ്യും. വിവിധ കാലഘട്ടങ്ങളില്‍ സംഘടനക്ക് നേതൃത്വം നല്‍കിയവര്‍ പങ്കെടുക്കും. കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി മുഖ്യ പ്രഭാഷണം നടത്തും. ഉദ്ഘാടനസമ്മേളനം 15ന് രാവിലെ 10ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തും. ‘സംരക്ഷിക്കപ്പെടേണ്ട സിവില്‍ സര്‍വീസ്’ സെമിനാര്‍ സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് മുഖ്യപ്രഭാഷണം നടത്തും. മലയാള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കെ ജയകുമാര്‍ വിഷയാവതരണം നടത്തും. തുടര്‍ന്ന് നടക്കുന്ന സെമിനാര്‍ ഇ ടി മുഹമ്മദ് ബശീര്‍ എം പി ഉദ്ഘാടനം ചെയ്യും. മന്ത്രി വി കെ ഇബ്‌റാഹീം കുഞ്ഞ് മുഖ്യാഥിതിയാവും. വൈകിട്ട് അഞ്ചിന് കിഴക്കേത്തലയില്‍ നിന്ന് സമ്മേളന നഗരിയിലേക്ക പ്രകടനം നടക്കും. 16ന് രാവിലെ ഒമ്പതിന് നടക്കുന്ന സംഘടനാ സെഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് അക്ബറലി പാറക്കോട് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് സംസ്ഥാന കൗണ്‍സിലും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും.