ഖത്തര്‍ ട്രാഫിക് വാഹനങ്ങളുടെ നിറം മാറുന്നു

Posted on: November 12, 2014 7:06 pm | Last updated: November 12, 2014 at 7:06 pm

ദോഹ: ട്രാഫിക് വാഹനങ്ങള്‍ക്ക് നിറംമാറ്റത്തിന്റെ കാലം. ഖത്തര്‍ ട്രാഫിക് പട്രോളിംഗ് വാഹനങ്ങളുടെ നിറം മാറുന്നു. നിലവിലുള്ള മഞ്ഞയും നീലയും കലര്‍ന്ന നിറത്തിന് പകരം പുതിയ നിറമണിഞ്ഞു കുട്ടപ്പനാകാന്‍ ഒരുങ്ങുകയാണ് ട്രാഫിക് വാഹനങ്ങള്‍. നവംബര്‍ 12 മുതലുള്ള ആഴ്ച്ചയില്‍ പുതിയ നിറങ്ങളോടു കൂടിയ ട്രാഫിക് വാഹനങ്ങളെ ദോഹയുടെ നിരത്തുകളില്‍ കാണാനാകും. വെള്ളയും നീലയും കൂടിയ നിറങ്ങള്‍ക്കിടയില്‍ മഞ്ഞ വരയോട് കൂടിയതാണ് പുതിയ ട്രാഫിക്ക് വാഹനങ്ങളുടെ മുഖം. ആഭ്യന്തരമന്ത്രാലയത്തിനു കീഴിലെ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് പുതിയ നിറം മാറ്റത്തിനു പച്ചക്കൊടി കാട്ടിയത്.ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റാണ് ഇത് സംബന്ധമായ വിവരം പുറത്ത് വിട്ടിരിക്കുന്നത്.