Connect with us

Palakkad

മികച്ച തൊഴിലാളികളെ വാര്‍ത്തെടുക്കാന്‍ സ്‌കൂള്‍ തലം മുതല്‍ പരിശീലനം നല്‍കണം: മന്ത്രി

Published

|

Last Updated

പാലക്കാട്: എന്‍ജിനീയറിംഗ് ബിരുദവുമായി പുറത്തിറങ്ങുന്നവരില്‍ പലരും ആ മേഖലയില്‍ പ്രാവീണ്യമുള്ളവരായി മാറാത്തതാണ് ഇന്ത്യന്‍ വ്യവസായരംഗം അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്‌നമെന്ന് മന്ത്രി ബോബി ജോണ്‍ പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച് സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി ഷിബു ബേബിജോണ്‍.
സ്വദേശത്തുള്ളവരും വിദേശത്തുനിന്നും തിരിച്ചെത്തിയ നഴ്‌സുമാരും നിര്‍മ്മാണരംഗവുമെല്ലാം കേരളത്തിന് വെല്ലുവിളിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജര്‍മനിനിയിലെ പ്പോലെ പ്രാഗത്ഭ്യമുള്ള തൊഴിലാളികളെ വാര്‍ത്തെടുക്കുന്നതിന് സ്‌കൂള്‍ തലം മുതല്‍ പരിശീലനം നല്‍കണം. കേരളത്തില്‍ ഐടിഐയും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിയും ഒരളവുവരെ ഇതിന് പരിഹാരം കാണുന്നുണ്ട്. എന്നാല്‍ വിദ്യാര്‍ഥികളുടെ യഥാര്‍ഥ കഴിവ് കണ്ടെത്തി അവരുടെ അഭിരുചിക്കനുസരിച്ചുള്ള പഠനസാധ്യത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഓയില്‍, ഗ്യാസ് , ഏവിയേഷന്‍ രംഗത്തേക്കാണ് വിദ്യാര്‍ഥികളുടെ ചുവടുമാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാറ്റ്‌സ്പിന്‍ ഇന്ത്യാ സിഇഒ പി എന്‍ എസ് നായര്‍, റൂഫില്ലാ ഇന്റ്ര്‍നാഷണല്‍ എംഡി ജി കൃഷ്ണകുമാര്‍, വിന്‍സ് ഓണ്‍ലൈന്‍ എംഡി സുമേഷ് മേനോന്‍ സംസാരിച്ചു.

Latest