റേഷന്‍ സമരത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കും: ജില്ലാ കലക്ടര്‍

Posted on: November 12, 2014 10:33 am | Last updated: November 12, 2014 at 10:33 am

ration cardകല്‍പ്പറ്റ: റേഷന്‍ വ്യാപാരികള്‍ നടത്തുന്ന സമരത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു.
ഇന്‍ഡന്റ് ബഹിഷ്‌ക്കരണം, സ്റ്റോക്കെടുപ്പ് നിര്‍ത്തിവെക്കല്‍ തുടങ്ങിയ സമരമുറകളുമായി റേഷന്‍ വ്യാപാരികള്‍ മുന്നോട്ടുപോയാല്‍ കേരള റേഷനിംഗ് ഓര്‍ഡര്‍ പ്രകാരമുള്ള നിയമ നടപടികളാണ് സ്വീകരിക്കുക.കമ്മീഷന്‍ വര്‍ധനവ്, ഡോര്‍ഡെലിവറി, വേതന വര്‍ധനവ് തുടങ്ങി റേഷന്‍ വ്യാപാരികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നിരിക്കെ സമരം അനാവശ്യമാണ്.സമരക്കാര്‍ക്കെതിരെ ശിക്ഷാനടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.