Connect with us

Wayanad

ബാര്‍കോഴ: ഡി വൈഎഫ് ഐ കലക്ടറേറ്റ് മാര്‍ച്ച് നടത്തി

Published

|

Last Updated

കല്‍പ്പറ്റ: ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു.ബാര്‍കോഴ വിവാദം പ്രത്യേകസംഘം അന്വേഷിക്കുക, ധനമന്ത്രി കെ എം മാണി രാജിവെക്കുക, മുഖ്യമന്ത്രിയെയും എക്‌സൈസ് മന്ത്രിയെയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുക എന്നീ മുദ്രാവാക്യമുയര്‍ത്തിയായിരുന്നു മാര്‍ച്ച്.
ബാര്‍കോഴ വിവാദത്തില്‍ ധനമന്ത്രിക്ക് മാത്രമല്ല പങ്ക് മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രി കെ ബാബുവിനും ഉത്തരവാദിത്വമുണ്ട്. ധനമന്ത്രിക്ക് കോഴ നല്‍കിയെന്ന് ബാര്‍ഹോട്ടലുടമ പരസ്യമായി പറഞ്ഞിട്ടും കേസെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. കോഴവാങ്ങുന്നത് മാത്രമല്ല കൊടുക്കുന്നതും കുറ്റമാണ്. പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ പോലീസ് തയ്യാറാകുന്നില്ല.
പൂട്ടികിടക്കുന്ന ബാറുകള്‍ തുറക്കുന്നതിന് വേണ്ടി 15 കോടി പിരിച്ചെടുത്തിട്ടുണ്ടെന്നും ബാര്‍ അസോസിയേഷനും ഗവണ്‍മെന്റ് ചീഫ് വിപ്പും പറയുന്നു. ഈ സാഹചര്യത്തിലാണ് പോലീസിന്റെ പ്രത്യേക സംഘത്തെ നിയോഗിച്ച് സമഗ്ര അന്വേഷണം ഡി വൈ എഫ് ഐ ആവശ്യപ്പെടുന്നത്. കലക്ടറേറ്റ് മാര്‍ച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ഷമീര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി പി ടി ബിജു, കെ റഫീഖ്, എന്‍ ജെ സജിത്ത്, ബീന രതീഷ് ,കെ കെ സഹദ്, എം വി വിജേഷ് എന്നിവര്‍ സംസാരിച്ചു.

Latest