Connect with us

Wayanad

വടുവഞ്ചാലും കാക്കവയലും ഒപ്പത്തിനൊപ്പം

Published

|

Last Updated

മാനന്തവാടി: ആറാമത് ജില്ലാ സ്‌കൂള്‍ കായികമേളക്ക് മാനന്തവാടി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. 18 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 16 പോയിന്റുമായി വടുവഞ്ചാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളും 15 പോയിന്റുമായി കാക്കവയല്‍ എച്ച് എസ് എസും 14 പോയിന്റുമായി സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ സ്‌കൂളും മുന്നിട്ടു നില്‍ക്കുന്നു ബത്തേരി ഉപജില്ല 96 പോയിന്റുമായി ഒന്നാം സ്ഥാനത്തും മാനന്തവാടി ഉപജില്ല 30 പോയിന്റുമായി രണ്ടാം സ്ഥാനത്തും വൈത്തിരി ഉപജില്ല 19 പോയിന്‍ഉമായി മൂന്നാം സ്ഥാനത്തുമാണ്. മൂന്ന് ഉപജില്ലകളില്‍ നിന്നും സ്‌പോര്‍ട്‌സ് ഡിവിഷനില്‍ നിന്നുമായി ആയിരത്തോളം കായിക പ്രതിഭകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. 101 ഇനങ്ങളിലാണ് മത്സരങ്ങള്‍ നാളെ മേള സമാപിക്കും. പഴശി കുടീരത്തില്‍ നിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണത്തിന് ജില്ലയിലെ സംസ്ഥാന ജേതാക്കള്‍ നേതൃത്വം നല്‍കും.
കായിക താരങ്ങളെയും വിശിഷ്ടാതിഥികളെയും കായിക മാമാങ്കത്തിലേക്ക് സ്വീകരിച്ച് ആനയിക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മേരി ജോസ് പതാക ഉയര്‍ത്തും.
തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷത വഹിച്ച ചടങ്ങ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. സീനിയര്‍ ആണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തോടെ ഇന്നലെ മത്സരങ്ങള്‍ക്ക് തുടക്കമായി.
തുടര്‍ന്ന് സീനിയര്‍ പെണ്‍കുട്ടികളുടെയും ജൂനിയര്‍ ആണ്‍-പെണ്‍കുട്ടികളുടെ നടത്ത മത്സരം, സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടം, സബ് ജൂനിയര്‍ ആണ്‍-പെണ്‍കുട്ടികളുടെ ഷോട്ട്പുട്ട്, സബ്ജൂനിയര്‍ കുട്ടികളുടെ ഹൈജമ്പ്, 400 മീറ്റര്‍ ഓട്ടം, 400ഃ100 മീറ്റര്‍ റിലേ, 100 മീറ്റര്‍ ഹര്‍ഡില്‍സ്, 800 മീറ്റര്‍ ലോങ്ജമ്പ്, ട്രിപ്പിള്‍ജമ്പ്, ജാവലിംഗ് തുടങ്ങിയ മത്സരങ്ങളാണ് ഇന്നലെനടന്നത്.
പരിപാടിയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ജി ബിജു, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ എം. മുഹമ്മദ് ബഷീര്‍, ഉഷാ വിജയന്‍,എം അബ്ദുല്‍ അസീസ്, ബല്‍ക്കീസ് ഉസ്മാന്‍, ജേക്കബ് സെബാസ്റ്റ്യന്‍, എ നൗഷാദ്, പി കുഞ്ഞമ്മദ്, സലീം കടവന്‍, പി കെ തുളസിദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. നാളെ നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ് ഉദ്ഘാടനം ചെയ്യും. സബ്കലക്ടര്‍ ശ്രീറാം സാംപശിവറാവു സമ്മാനം നിര്‍വഹിക്കും.

Latest