Connect with us

Malappuram

അരീക്കാട് കുഞ്ഞിതങ്ങളുടെ നിര്യാണം നാടിന് തീരാനഷ്ടം

Published

|

Last Updated

വൈലത്തൂര്‍: ഒരു നൂറ്റാണ്ടിലേറെ കാലം പ്രദേശത്തുള്ളവര്‍ക്ക് ആത്മീയ മാര്‍ഗദര്‍ശിയായി ജീവിതം സമര്‍പ്പിച്ച അരീക്കാട് അഴുവളപ്പില്‍ സയ്യിദ് കുഞ്ഞികോയ തങ്ങളുടെ വേര്‍പ്പാട് നാടിന് കനത്ത നഷ്ടമായി. ആത്മീയ ചികിത്സയിലും സ്ഥാന നിര്‍ണയത്തിലും തങ്ങള്‍ക്ക് പ്രതേക പ്രാവീണ്യമാണുണ്ടായിരുന്നത്.
പ്രദേശത്തുള്ള ഭൂരിഭാഗം വീടുകള്‍ക്കും കിണറുകള്‍ക്കും സ്ഥാനം നിര്‍ണയിച്ചു നല്‍കിയിട്ടുള്ളത് തങ്ങളാണ്. വസൂരി രോഗം പിടിപെട്ട് ജനങ്ങള്‍ കൂട്ടത്തോടെ മരണപ്പെട്ട സമയത്ത് രോഗ ഭീതി കാരണം ഇത്തരത്തില്‍പെട്ടവരുമായി ഇടപഴകാതെ ആളുകള്‍ മാറി നിന്ന സാഹചര്യത്തില്‍ ഇവരുടെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ സന്നദ്ധനായി രംഗത്തിറങ്ങിയത് തങ്ങളായിരുന്നു. ഈ അവസരത്തില്‍ ഒരു ദിവസം തന്നെ 60 മയ്യിത്തുകള്‍ കുളിപ്പിച്ചത് ഇദ്ദേഹമായിരുന്നെന്ന് അടുപ്പമുള്ളവര്‍ പറയുന്നു. ഉള്ളാള്‍ തങ്ങള്‍, ബാഫഖി തങ്ങള്‍, പി എം എസ് എ പൂക്കോയ തങ്ങള്‍ എന്നിവരുമായി തങ്ങള്‍ക്ക് അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഉള്ളാള്‍ തങ്ങള്‍ മരണപ്പെടുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തെ സന്ദര്‍ശിച്ച കുഞ്ഞി തങ്ങള്‍ എന്നെ അറിയുമോ എന്ന ചോദിച്ച വേളയില്‍ കുഞ്ഞികോയ തങ്ങളുടെ വീട്ടിലേക്ക് എത്താനുള്ള വഴി ക്യത്യമായി ഉള്ളാള്‍ തങ്ങള്‍ എഴുതി നല്‍കിയ അനുഭവം തങ്ങലോട് അടുപ്പമുള്ളവരുമായി പങ്കുവെച്ചിരുന്നു.