Connect with us

Kozhikode

ഗുരുവായൂരപ്പന്‍ കോളജിലെ അക്രമം: പ്രതികളെ അറസ്റ്റ് ചെയ്യണം- സി പി എം

Published

|

Last Updated

കോഴിക്കോട്: ഗുരുവായൂരപ്പന്‍ കോളജ് ക്യാമ്പസില്‍ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ അക്രമിച്ച ആര്‍ എസ് എസ്, എ ബി വി പി ഗുണ്ടകളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സി പി എം ജില്ലാ സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളെ മര്‍ദിച്ചതിന് പുറമെ തളിയിലെ കോളജ് മാനേജ്‌മെന്റ് ഓഫീസ് അടിച്ചുതകര്‍ക്കുകയും ചെയ്ത നടപടിയില്‍ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു.
ആര്‍ എസ് എസ് ഗുണ്ടായിസത്തിന് നേരെ പോലീസ് നിസ്സംഗത പാലിക്കുകയാണ്. പോലീസിന്റെ സാന്നിധ്യത്തിലാണ് ആര്‍ എസ് എസ് സംഘം കോളജില്‍ കടന്നുകയറി വിദ്യാര്‍ഥികളെ ആക്രമിച്ചത്. ആര്‍ എസ് എസിന്റെ ഗുണ്ടായിസത്തിന് കൂട്ടുനില്‍ക്കുന്ന പോലീസ് നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും സെക്രട്ടേറിയറ്റ് അറിയിച്ചു.