Connect with us

Eranakulam

ഇന്‍ഷ്വറന്‍സ് പ്രശ്‌നപരിഹാരത്തിന് അഞ്ച് പുതിയ ഓഫീസുകള്‍

Published

|

Last Updated

കൊച്ചി: ഇന്‍ഷുറന്‍സ് കമ്പനികളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി രാജ്യവ്യാപകമായി അഞ്ചു പൂതിയ ഓഫീസുകള്‍ കൂടി തുടങ്ങാന്‍ അനുമതി ലഭിച്ചതായി കേരളം,ലക്ഷദ്വീപ്, മാഹി എന്നിവയുടെ ചുമതലയുള്ള ഓംബുഡ്‌സ്മാന്‍ പി കെ വിജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ലളിതമായും വേഗത്തിലും ചെലവു കുറഞ്ഞ രീതിയിലും പോളിസി ഉടമകളുടെ പരാതികളിന്‍ മേല്‍ നീതി നടപ്പാക്കുകയെന്നതാണ് ഓംബുഡ്‌സ്മാന്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തു നിലവില്‍ 12 ഓംബുഡ്‌സ്മാന്‍ ഓഫിസുകളാണുളളത്. തെറ്റായ വാഗ്ദാനം നല്‍കി വില്‍ക്കുന്ന പോളിസികള്‍, പോളിസി ഉടമകളെ അറിയിക്കാതെ പെട്ടെന്ന് നിര്‍ത്തലാക്കുന്നത്, പോളിസി നിര്‍ത്തുമ്പോള്‍ ഈടാക്കുന്ന ഉയര്‍ന്ന പിഴ, അവകാശങ്ങളുടെ നിഷേധം, മദ്യപാനം മയക്കുമരുന്ന്, മുന്‍പേയുള്ള അസുഖങ്ങള്‍ എന്നിവയുടെ പേരില്‍ പോളിസി ആനുകൂല്യം നിഷേധിക്കുക, കാലതാമസം, ക്രൃത്രിമ രേഖ ചമച്ച് അവകാശങ്ങള്‍ നിഷേധിക്കുക, തുടങ്ങിയ പരാതികളാണ് ഓംബുഡ്‌സ്മാന്‍ പരിഗണിക്കുന്നത്.

Latest