Connect with us

Thiruvananthapuram

ഖാദിസിയ്യ വാര്‍ഷിക സമ്മേളനം 14ന് തുടങ്ങും

Published

|

Last Updated

തിരുവനന്തപുരം: ദക്ഷിണ കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക വിദ്യാഭ്യാസ സാംസ്‌കാരിക സ്ഥാപനമായ കൊല്ലം ഖാദിസിയ്യയുടെ ഇരുപതാം വാര്‍ഷിക, ഏഴാം സനദ് ദാന സമ്മേളനം 14ന് തുടങ്ങും. ഉച്ചക്ക് 2.30ന് കണ്ണനല്ലൂരില്‍ നിന്ന് ഘോഷയാത്ര ആരംഭിക്കും. തഴുത്തല ഖാദിസിയ്യാ നഗരിയില്‍ വൈകീട്ട് നാലിന് സയ്യിദ് സൈനുദ്ദീന്‍ ബാഅലവി തങ്ങള്‍ പതാക ഉയര്‍ത്തും. 4.30ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഖാദിസിയ്യ പ്രസിഡന്റ് പി എ ഹൈദ്രൂസ് മുസ്‌ലിയാര്‍ ഫൈസിയും, ജനറല്‍ സെക്രട്ടറി ഡോ. പി എ മുഹമ്മദ് കുഞ്ഞ് സഖാഫിയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സിറാജുദ്ദീന്‍ ബാഖവി അധ്യക്ഷത വഹിക്കും. എ എ അസീസ് എം എല്‍ എ സുവനീര്‍ പ്രകാശനവും മുന്‍ എം എല്‍ എ ഡോ. യൂനുസ് കുഞ്ഞ് സി ഡി പ്രകാശനവും നിര്‍വഹിക്കും. കിംസ് ചെയര്‍മാന്‍ ഡോ. സഅദുല്ല ചികിത്സാ ധനസഹായ വിതരണം നിര്‍വഹിക്കും.
15ന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ദഅ്‌വാ കോണ്‍ഫറന്‍സ് അബ്ദുര്‍റഊഫ് ബാംഗ്ലൂര്‍ ഉദ്ഘാടനം ചെയ്യും. ഡോ. എന്‍ ഇല്യാസ് കുട്ടി അധ്യക്ഷത വഹിക്കും. ഉച്ചക്ക് രണ്ട് മുതല്‍ വിവിധ വിഷയങ്ങളില്‍ പഠനക്ലാസുകള്‍ നടക്കും. ക്ലാസുകള്‍ക്ക് എം പി എം ബഷീര്‍ ഫൈസി വെണ്ണക്കോട്, അലവി സഖാഫി കൊളത്തൂര്‍ നേതൃത്വം നല്‍കും. രാത്രി 9.30 മുതല്‍ ബുര്‍ദാ മജ്‌ലിസ് നടക്കും. 16ന് രാവിലെ എട്ടിന് നടക്കുന്ന അലുംനി മീറ്റ് അഹ്മദ് ശരീഫ് ഫൈസി ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് പ്രവാസി മീറ്റ് ഖമറുദ്ദീന്‍ ദാരിമി റിയാദ് ഉദ്ഘാടനം ചെയ്യും. ആദര്‍ശം സെഷനില്‍ അബ്ദുല്‍ റശീദ് സഖാഫി ഏലംകുളം സംസാരിക്കും. ഉച്ചക്ക് രണ്ടിന് ആരഭിക്കുന്ന പ്രാസ്ഥാനിക സമ്മേളനം എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുര്‍ റഹ്മാന്‍ ഫൈസി സംസാരിക്കും. 16ന് വൈകീട്ട് 4.30ന് മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ സമാപന സമ്മേളനം തുടങ്ങും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അല്‍ ഹബീബ് അലവി അല്‍ ഹദ്ദാദ് മക്ക സനദ് ദാനം നിര്‍വഹിക്കും. സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ട് അധ്യക്ഷത വഹിക്കുന്ന സമ്മേനത്തില്‍ ഖാദിസിയ്യ ജനറല്‍ സെക്രട്ടറി ഡോ. പി എ മുഹമ്മദ് കുഞ്ഞ് സഖാഫി സ്വാഗതം പറയും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അനുമോദന പ്രഭാഷണം നടത്തും. എക്‌സലന്‍സി അവാര്‍ഡ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വിദ്യാഭ്യാസ അവാര്‍ഡ് എന്‍ കെ പ്രേമചന്ദ്രന്‍ എം പിയും, സപ്ലിമെന്റ് പ്രകാശനം എം എ ബേബി എം എല്‍ എയും നിര്‍വഹിക്കും.
ദഅ്‌വാ കിറ്റ് വിതരണം പി പി ഫൈസല്‍ എം പി ലക്ഷദീപും ചാരിറ്റി ഫണ്ട് വിതരണം മന്‍സൂര്‍ ഹാജി ചെന്നൈയും നിര്‍വഹിക്കും. താജുല്‍ ഉലമാ സ്മാരക ശിലാസ്ഥാപനം അബ്ദുല്‍ കരീം ഹാജി ചാലിയം നിര്‍വഹിക്കും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. ഖാദിസിയ്യാ പ്രസിഡന്റും സമസ്ത മുശാവറ അംഗവുമായ പി എ ഹൈദ്രൂസ് മുസ്‌ലിയാര്‍ ഫൈസി സനദ്ദാന പ്രഭാഷണം നടത്തും. എച്ച് ഇസുദ്ദീന്‍ സഖാഫി, കൂറ്റൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, എം എസ് ഫൈസല്‍ ഖാന്‍ നിംസ്, സക്കീര്‍ മാന്നാര്‍, സുധീര്‍ ഖാന്‍ വെഞ്ഞാറമൂട്, നാസര്‍ ഹാജി, അബ്ദുല്‍ നാസര്‍ ഹാജി മെഡിസിറ്റി, സിദ്ദീഖ് ഹാജി വള്ളക്കടവ്, അബ്ദുല്‍ അസീസ് അസീസിയ്യ, ഷാനവാസ് അബ്ദുല്‍ അസീസ്, ഐ ഷാജഹാന്‍ സംസാരിക്കും. സമാപന പ്രാര്‍ഥനക്ക് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ കുറാ നേതൃത്വം നല്‍കും.
തെക്കന്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി വിദ്യാഭ്യാസ സ്ഥാപനങ്ങളും മസ്ജിദുകളും മദ്‌റസകളുമടക്കം മുപ്പതില്‍പ്പരം സ്ഥാപനങ്ങള്‍ നടത്തി വരുന്ന കൊല്ലം ഖാദിസിയ്യ മതേതരമൂല്യങ്ങള്‍ ഉള്‍കൊണ്ടുള്ള ബഹുമുഖ പദ്ധതികള്‍ക്ക് സമ്മേളനത്തോടെ തുടക്കം കുറിക്കും.
പി എ ഹൈദ്രൂസ് മുസ്‌ലിയാര്‍, സയ്യിദ് സൈനുദ്ദീന്‍ ബാഅലവി തങ്ങള്‍, ഡോ. പി എ മുഹമ്മദ് കുഞ്ഞ് സഖാഫി, ഡോ. എന്‍ ഇല്യാസ് കുട്ടി, ഏരൂര്‍ ശംസുദ്ദീന്‍ മദനി, ഡോ. ഫാറൂഖ് നഈമി, മുഈനുദ്ദീന്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.