Connect with us

Palakkad

തൊഴില്‍ പരിശീലന കേന്ദ്രം കാട് കയറി നശിക്കുന്നു

Published

|

Last Updated

മണ്ണാര്‍ക്കാട്: സ്വയം തൊഴില്‍ പരിശീലന കേന്ദ്രവും വില്ലേജ് എക്‌സന്‍ഷന്‍ ഓഫീസും കാട് കയറി നാശത്തിന്റെ വക്കിലേക്ക്. തെങ്കര മില്ലുപടിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഓഫീസ് മാസങ്ങളായി പൂട്ടികിടക്കാന്‍ തുടങ്ങിയിട്ട്. ഇപ്പോള്‍ സാമൂഹ്യ വിരുദ്ധരാണ് ഓഫീസിനകത്തെ അന്തേവാസികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് മെഴുകുതിരി, സോപ്പ് തുടങ്ങിയവയുടെനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിശിലിക്കുന്നതിന് വേണ്ടിയാണ് ഈ കേന്ദ്രം തുടങ്ങിയത്.
ആദ്യകാലങ്ങളില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും പിന്നീട് പ്രവര്‍ത്തനം നലിക്കുകയായിരുന്നു. ഇതിനകത്തെ വി ഇ ഒ ഓഫിസും അടഞ്ഞ് തന്നെ കിടക്കുകയാണ്. സാധാരണക്കാരന് ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് വീട്, കക്കൂസ് നിര്‍മാണത്തിന് ആനുകൂല്യത്തെക്കുറിച്ച് അറിയുന്നതിന് ഈ ഓഫീസ് വളരെയേറെ സഹായകരമായിരുന്നു.
പൂട്ടിയതോടെ അതും ലഭിക്കാതെയായി. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടം നിലവിലെ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനോ, അല്ലാത്ത പക്ഷം മറ്റു ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാതെ നശിപ്പിച്ച് കളയാനുള്ള നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

Latest