ബസില്‍ അപമാനിച്ചതിന് യുവാവ് അറസ്റ്റില്‍

Posted on: November 10, 2014 5:14 pm | Last updated: November 10, 2014 at 5:14 pm

തിരൂരങ്ങാടി: ബസില്‍വെച്ച് പൊതുപ്രവര്‍ത്തകയെ അപമാനിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. താഴേകൊളപ്പുറം സ്വദേശി കറുത്തോന്‍ നിസാറുദ്ദീന്‍ (25)നെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
കക്കാട് നിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന വേങ്ങര സ്വദേശിയായ പൊതുപ്രവര്‍ത്തകയായ യുവതിയെ ബസില്‍ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്ത്രീ ബസ് ജീവനക്കാരോട് പരാതിപെട്ടതിനെ തുടര്‍ന്ന് ബസ് തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചുവിടുകയും യുവാവിനെ കയ്യോടെ പിടികൂടുകയുമായിരുന്നു.