നേതാക്കളുടെ പര്യടനം തുടരുന്നു

Posted on: November 9, 2014 11:01 am | Last updated: November 9, 2014 at 10:59 am

sys logoകോഴിക്കോട്: എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനും നടപ്പാക്കാനുള്ള പദ്ധതികള്‍ അവതരിപ്പിക്കാനുമായുള്ള നേതാക്കളുടെ പര്യടനം തുടരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നേതാക്കള്‍ ഇന്നലെ പര്യടനം നടത്തി. ഇതോടനുബന്ധിച്ച് വിവിധ ഭാഗങ്ങളില്‍ ലീഡേഴ്‌സ് അസംബ്ലികളും സംഘടിപ്പിച്ചിരുന്നു. 

കൊടുവള്ളി സോണ്‍ എസ് വൈ എസ് പാലക്കുറ്റിയില്‍ സംഘടിപ്പിച്ച ലീഡേഴ്‌സ് അസംബ്ലി സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി വിഷയാവതരണം നടത്തി. സോണ്‍ പ്രസിഡന്റ് സി അബ്ദുല്ലത്വീഫ് ഫൈസി അധ്യക്ഷത വഹിച്ചു. ശുക്കൂര്‍ സഖാഫി വെണ്ണക്കോട്, സി എം യൂസുഫ് സഖാഫി, എ കെ സി മുഹമ്മദ് ഫൈസി, അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, നാസര്‍ സഖാഫി കരീറ്റിപറമ്പ് തുടങ്ങിയവര്‍ സംസാരിച്ചു.
പേരാമ്പ്ര സോണ്‍ ലീഡേഴ്‌സ് അസംബ്ലി എന്‍ കെ അബ്ദുര്‍റഹ്മാന്‍ ദാരിമിയുടെ അധ്യക്ഷതയില്‍ ആലിക്കുട്ടി ഫൈസി മടവൂര്‍ ഉദ്ഘാടനം ചെയ്തു. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി സമ്മേളന ഫണ്ട് ഏറ്റുവാങ്ങി. എന്‍ അബ്ദുല്ലത്വീഫ് സഅദി പഴശ്ശി പദ്ധതി വിശദീകരിച്ചു. വി ടി കുഞ്ഞബ്ദുല്ല ഹാജി ബശീര്‍ സഖാഫി കൈപ്രം പ്രസംഗിച്ചു. സാജിദ് മാസ്റ്റര്‍ നൊച്ചാട് സ്വാഗതവും ഇബ്‌റാഹിംകുട്ടി ചെമ്പ്ര നന്ദിയും പറഞ്ഞു.