Connect with us

Palakkad

പ്രതിഷേധത്തെ ഭയന്ന് മന്ത്രിയുടെ ഉദ്ഘാടന വേദി മാറ്റി

Published

|

Last Updated

ഒറ്റപ്പാലം: ബാര്‍ ജീവനക്കാര്‍ പ്രതിഷേധവുമായി എത്തുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മന്ത്രിയുടെ ഉദ്ഘാടന വേദി മാറ്റി.
സാംസ്‌കാരിക മന്ത്രി കെ സി ജോസഫ് ഉദ്ഘാടകനായുള്ള ചരിത്ര പുരാവസ്ഥു ശാസ്ത്ര ദേശീയ സെമിനാറിന്റെ വേദിയാണ് മാറ്റിയത്. ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ഫൗണ്ടേഷന്റെയും പുരാവസ്തു ശാസ്ത്ര വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ 10.30ന് കൊട്ടാരം ഓഡിറ്റോറിയത്തിലായിരുന്നു ഉദ്ഘാടനം വേദി നിശ്ചയിച്ചിരുന്നത്. എന്നാല്‍, പ്രതിഷേധ പ്രകടനം നടക്കുമെന്ന സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് വേങ്ങേരി മാറ്റുന്നത്.
ഉദ്ഘാടനശേഷവും മുമ്പും നടക്കുന്ന പരിപാടികള്‍ കൊട്ടാരം ഓഡിറ്റോറിയത്തില്‍ തന്നെ നടക്കുമെന്ന് ഫൗണ്ടേഷന്‍ സെക്രട്ടറി പ്രൊഫ. എസ് രാജശേഖരന്‍ നായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒമ്പതിന് രജിസ്‌ട്രേഷനും 9.30ന് പോണ്ടിച്ചേരി സര്‍വകലാശാലയിലെ ഡോ. കെ രാജന്‍ അവതരിപ്പിക്കുന്ന അയേണ്‍ ഏജ് ഏര്‍ളി ഹിസ്ട്രാറ്റിക് ട്രാന്‍സിഷന്‍ എന്ന സെമിനാറില്‍ വിഷയാവതരണം നടത്തും.
എം ഹംസ എം എല്‍ എ അധ്യക്ഷത വഹിക്കും. പ്രൊഫ. എം ജി എസ് നാരായണന്‍ മുഖ്യപ്രഭാഷണം നടത്തും. 10ന് ഉച്ചക്ക് മൂന്നിന് നടക്കുന്ന സമാപനം എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും.

Latest