എസ് എസ് എഫ് ഡിവിഷന്‍ ക്യാമ്പ് വാരത്ത് തുടങ്ങി

Posted on: November 9, 2014 12:32 am | Last updated: November 8, 2014 at 10:00 pm

വാരം: എസ് എസ് എഫ് കൊണ്ടോട്ടി ഡിവിഷന്‍ ക്യാമ്പ് ഇന്നലെ രാവിലെ വാരം ജമാലിയ്യ ജൂനിയര്‍ ദഅ്‌വാ കോളജില്‍ തുടക്കമായി. പുറത്തീല്‍ മഖാം സിയാറത്തോടെയാണ് ക്യാമ്പ് തുടങ്ങിയത്. സംസ്ഥാന അസി. സെക്രട്ടറി അബ്ദുറശീദ് നരിക്കോട്, വി സി മുഹമ്മദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി കെ ശക്കീര്‍, റാശിദ് ബുഖാരി ക്ലാസെടുത്തു. ഗൃഹസന്ദര്‍ശനം, വൃദ്ധസദന സന്ദര്‍ശനം എന്നിവ ക്യാമ്പയിന്റെ ഭാഗമായി നടന്നു. ബശീര്‍ അഹ്‌സനിയുടെ അധ്യക്ഷതയില്‍ എസ് എസ് എഫ് മലപ്പുറം ജില്ലാ സെക്രട്ടറി സി കെ എ ഫാറുഖ്, ബശീര്‍ സഖാഫി, കെ കെ നൗശാദ് വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. സി കെ ഉമര്‍ ഹാജി, ഡി സി യൂനുസ്, വി അബൂബക്കര്‍, ഖലീല്‍ വാരം, പി കെ ഫിറോസ് സംബന്ധിച്ചു. ഇന്ന് രാവിലെ അല്‍മഖറില്‍ ഗുരുമുഖം സെഷന്‍ ചിത്താരി കെ പി ഹംസ മുസ്‌ലിയാരും തുടര്‍ന്ന് തൃക്കരിപ്പൂര്‍ മുജമ്മഇല്‍ എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരും ക്യാമ്പങ്ങളുമായി സംവദിക്കും.