കാശ്മീര്‍ പ്രശ്‌നം: പരിഹാര ശ്രമങ്ങള്‍ പരാജയപ്പെടുത്തിയത് ഇന്ത്യയെന്ന് ജത്മലാനി

Posted on: November 8, 2014 6:53 pm | Last updated: November 9, 2014 at 10:10 am

ram jathmalani

ശ്രീനഗര്‍: കാശ്മീര്‍ പ്രശ്‌നത്തില്‍ മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേശ് മുഷാറഫിന്റെ പരിഹാര ശ്രമങ്ങള്‍ പരാജയപ്പെടുത്തിയത് ഇന്ത്യയാണെന്ന് മുന്‍ ബിജെപി എം പി രാം ജത്മലാനി. കാശ്മീര്‍ പ്രശ്‌നപരിഹാരത്തിനായി മുഷറഫ് നാലിന മാര്‍ഗരേഖ തയ്യാറാക്കിയിരുന്നു. ഇത് പ്രശ്‌ന പരിഹാരത്തിന് ഏറ്റവും ഉചിതവുമായിരുന്നു. ഇത് പരാജയപ്പെടുത്തിയത് പാകിസ്ഥാനല്ല, ഇന്ത്യതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
കാശ്മീര് പ്രശ്‌നപരിഹാത്തിനുള്ള കമ്മിറ്റിയുടെ അധ്യക്ഷനെന്ന നിലയില്‍ താന്‍ അതില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. കാശ്മീരിന്റെ ഇരു ഭാഗങ്ങളിലും മതേതര ജനാധിപത്യം ഉറപ്പുവരുത്തുകയായിരുന്നു മാര്‍ഗരേഖയുടെ പ്രധാന ലക്ഷ്യമായിരുന്നതെന്നും ജത്മലാനി പറഞ്ഞു.