Connect with us

Malappuram

എലൈറ്റ് അസംബ്ലി നാളെ മലപ്പുറത്ത്

Published

|

Last Updated

മലപ്പുറം: എസ് വൈ എസ് അറുപതാം വാര്‍ഷികാഘോഷങ്ങളില്‍ വ്യാപാരി സമൂഹത്തിന്റെ ശക്തമായ സാന്നിധ്യമറിയിച്ച് എലൈറ്റ് അസംബ്ലി നാളെ വൈകുന്നേരം മൂന്ന് മണിക്ക് മലപ്പുറം കിഴക്കേതല ചാന്ദിനി ഓഡിറ്റോറിയത്തില്‍ നടക്കും.
ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്ന് നൂറുകണക്കിന് വ്യാപാരികള്‍ എലൈറ്റ് അസംബ്ലിയില്‍ പങ്കാളികളാകാന്‍ തയ്യാറെടുത്ത് കഴിഞ്ഞിട്ടുണ്ട്. സമീപ കാലത്ത് രൂപീകൃതമായ വ്യാപാര സംഘടനയുടെ ധര്‍മാധിഷ്ഠിതവും ആദര്‍ശപരവുമായ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി ഒട്ടേറെ വ്യാപാരികള്‍ കര്‍മ രംഗത്തേക്ക് കടന്ന് വന്നുകൊണ്ടിരിക്കുന്ന പശ്ചാതലത്തില്‍ നടക്കുന്ന സംഗമം സമൂഹശ്രദ്ധ ആകര്‍ഷിക്കുന്നതായിരിക്കും. “സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം” എന്ന ശീര്‍ഷകത്തില്‍ 2015 ഫെബ്രുവരി 27, 28 മാര്‍ച്ച് 1 തീയതികളില്‍ മലപ്പുറത്ത് നടക്കുന്ന എസ് വൈ എസ് സമ്മേളനത്തെ പിന്തുണച്ച് നടക്കുന്ന എലൈറ്റ് അസംബ്ലിയില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ കൂറ്റമ്പാറ അബ്ദുറര്‍ഹ്മാന്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തും.
പണ്ഡിത പ്രമുഖരും വ്യാപാരി പ്രതിനിധികളും അഭിസംബോധനം ചെയ്യും. പ്രതിനിധികളായെത്തുന്നവരെ സ്വീകരിക്കാന്‍ വിപുലമായ സൗകര്യമൊരുക്കിയിട്ടുണ്ട്. വാദീസലാമില്‍ ചേര്‍ന്ന ജില്ലാ അഡ്‌ഹോക്ക് കമ്മിറ്റി യോഗത്തില്‍ സീനത്ത് അബ്ദുര്‍റഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. എം അബൂബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അബ്ദു ഹാജി വേങ്ങര, വി ടി ഹമീദ് ഹാജി, എടക്കര കുഞ്ഞാപ്പു, ഉമര്‍ ഹാജി അപ്പോളോ, വൈ പി മുഹമ്മദലി ഹാജി, പി എ ബശീര്‍ സംബന്ധിച്ചു.