Connect with us

Ongoing News

സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റ് എറണാകുളം മുന്നി

Published

|

Last Updated

കൊച്ചി: സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ 230 പോയിന്റുമായി ആതിഥേയരായ എറണാകുളം ജില്ല മുന്നില്‍. നിലവിലെ ചാമ്പ്യന്‍മാരായ പാലക്കാട് 166 പോയിന്റുമായി രണ്ടാമതാണ്. 87 പോയിന്റുകള്‍ നേടിയ തിരുവനന്തപുരം മൂന്നും 82 പോയിന്റുള്ള കോട്ടയം നാലും സ്ഥാനങ്ങളില്‍. അണ്ടര്‍-16 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാടും അണ്ടര്‍-20 വനിത വിഭാഗത്തില്‍ കോട്ടയവും മുന്നില്‍ നില്‍ക്കുമ്പോള്‍ മറ്റു എല്ലാ വിഭാഗങ്ങളിലും എറണാകുളമാണ് മുന്നേറുന്നത്.
3000 മീറ്റര്‍ ഓട്ടത്തിലെ അഞ്ചു റെക്കോഡടക്കം എട്ടു മീറ്റ് റെക്കാഡുകളാണ് ഇന്നലെ കുറിച്ചത്. അണ്ടര്‍-16 പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ കോഴിക്കോട് ഉഷ സ്‌കൂളിന്റെ ജിസ്‌ന മാത്യു (56.0 സെ.), 3000 മീറ്ററില്‍ കോഴിക്കോടിന്റെ തന്നെ ആതിര കെ.ആര്‍ (10 മി. 15.80 സെ.), ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാടിന്റെ പി.എന്‍ അജിത് (9 മി. 10.4 സെ.), ലോങ്ജമ്പില്‍ പാലക്കാട് കേന്ദ്രീയ വിദ്യാലയയിലെ എം ശ്രീശങ്കര്‍ (6.68 മീറ്റര്‍), അണ്ടര്‍-14 പെണ്‍കുട്ടികളുടെ ട്രയാത്‌ലണില്‍ കോഴിക്കോട് പുല്ലുരംപാറ സെന്റ് ജോസഫ് സ്‌കൂളിന്റെ അപര്‍ണ റോയി (1459 പോയിന്റ്), അണ്ടര്‍-20 പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ പാലക്കാട് മേഴ്‌സി കോളജിന്റെ പി.യു ചിത്ര (10 മി. 12.78 സെ), അണ്ടര്‍-18 പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ എറണാകുളം മേഴ്‌സികുട്ടന്‍ അക്കാദമിയുടെ അലീഷ.പി.ആര്‍ ((10 മി. 0.99 സെ.), ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ പാലക്കാടിന്റെ സഞ്ജയ് പി.എം (9 മി. 3.50 സെ.), എന്നിവരാണ് ആദ്യദിനം റെക്കോഡ് നേട്ടം സ്വന്തമാക്കിയവര്‍. 3000 മീറ്റര്‍ ഓട്ടത്തില്‍ അണ്ടര്‍-16 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളത്തിന്റെ അനുമോള്‍ തമ്പിയും, അണ്ടര്‍-20 പെണ്‍കുട്ടികളില്‍ പാലക്കാടിന്റെ കെ.കെ വിദ്യയും, അണ്ടര്‍-16 ആണ്‍കുട്ടികളില്‍ തിരുവനന്തപുരത്തിന്റെ അശ്വിന്‍ ആന്റണിയും നിലവിലെ റെക്കോഡ് നേട്ടം മറികടന്നു. ഇന്നു വിവിധ വിഭാഗങ്ങളിലായി 40 ഫൈനലുകള്‍ നടക്കും. നാളെയാണ് സമാപനം.
ല്‍

Latest