എസ് വൈ എസ് 60ാം വാര്‍ഷിക സമ്മേളനം: നേതാക്കളുടെ പര്യടനം തുടങ്ങി

Posted on: November 8, 2014 12:33 am | Last updated: November 7, 2014 at 11:34 pm

WYD--SYS---FUND- KK AHAMMED KUTTY MUSLIYAR KATTIPPARAകല്‍പ്പറ്റ: എസ് വൈ എസ് 60ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണ കാഴ്ചകള്‍ തൊട്ടറിഞ്ഞ് നേതാക്കളുടെ പര്യടനം തുടങ്ങി. ഇന്നലെ വൈകിട്ട് മാനന്തവാടിയില്‍ നിന്നായിരുന്നു നേതാക്കളുടെ ആദ്യ പര്യടനം. കേരളത്തിലെ മുഴുവന്‍ ജില്ലകളിലും പര്യടനം നടത്തുന്നതിന് തുടക്കം കുറിച്ചായിരുന്നു വയനാട്ടിലെ പര്യടനം. സമ്മേളന പ്രഖ്യാപനങ്ങള്‍ മുതല്‍ നടപ്പാക്കിയ പ്രചാരണങ്ങളുള്‍പ്പെടെയുള്ള സമ്മേളന ചലനങ്ങളും ഒന്നാം ഘട്ടത്തില്‍ നടപ്പാക്കിയ പദ്ധതികളും രണ്ടാം ഘട്ട പദ്ധതികളുടെ പുരോഗതിയും സൂക്ഷ്മമായി വിലയിരുത്താനുമായിരുന്നു പര്യടനം. മാനന്തവാടി, വെള്ളമുണ്ട സോണുകളില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്്മാന്‍ സഖാഫി, സയ്യിദ് ത്വാഹാ തങ്ങള്‍ എന്നിവര്‍ ഫണ്ട് ഏറ്റുവാങ്ങി. മേപ്പാടി, സുല്‍ത്താന്‍ ബത്തേരി,കല്‍പ്പറ്റ സോണുകളില്‍ നടന്ന ഫണ്ട് ഏറ്റുവാങ്ങല്‍ ചടങ്ങിന് സംസ്ഥാന ഉപാധ്യക്ഷന്‍ കെ കെ അഹമ്മദ്കുട്ടി മുസ്്‌ലിയാര്‍ കട്ടിപ്പാറ, എന്‍ അലി അബ്ദുല്ല എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ നേതാക്കളായ കെ ഒ അഹമ്മദ്കുട്ടി ബാഖവി, ഉമര്‍ സഖാഫി കല്ലിയോട്, കെ കെ മുഹമ്മദലി ഫൈസി, പി സി ഉമറലി, നാസര്‍ മാസ്റ്റര്‍ തരുവണ എന്നിവരും സോണ്‍ നേതാക്കളും സംബന്ധിച്ചു.