വക്കം പുരുഷോത്തമന്‍ ബിജു രമേശിനെ സന്ദര്‍ശിച്ചത് ഒത്തുതീര്‍പ്പിന്: വി മുരളീധരന്‍

Posted on: November 7, 2014 7:38 pm | Last updated: November 7, 2014 at 7:38 pm

v.muraleedharanതിരുവനന്തപുരം; ബാര്‍കോഴ വിവാദം ഒത്തുതീര്‍പ്പാക്കാന്‍ വക്കംപുരുഷോത്തമന്‍ ആരുടെ നിര്‍ദേശപ്രകാരമാണ് ബിജു രമേശിനെ കണ്ടതെന്ന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ പറഞ്ഞു. ബിജു രമേശ് കേസുമായി മുന്നോട്ടുപോകാന്‍ ഉത്സാഹം കാണിക്കാതിരുന്നാല്‍ തേഞ്ഞുമാഞ്ഞുപോകുമെന്ന മിഥ്യാധാരണയാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ബാര്‍ കോഴ ആരോപണത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് വക്കം പുരുഷോത്തമന്‍ പറഞ്ഞു.