ജെറ്റ് എയര്‍വെയ്‌സ് കൊച്ചിയിലേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചു

Posted on: November 7, 2014 6:00 pm | Last updated: November 7, 2014 at 6:47 pm

ദുബൈ: പ്രമുഖ ഇന്ത്യന്‍ വിമാന കമ്പനിയായ ജെറ്റ് എയര്‍വെയ്‌സ് ദുബൈയില്‍ നിന്നു കൊച്ചിയിലേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചു. ബുധനാഴ്ചയാണ് സര്‍വീസിന് തുടക്കമായത്. എല്ലാ ദിവസവും ഉച്ചക്ക് 12.40ന് ദുബൈയില്‍ നിന്നു പുറപ്പെടുന്ന വിമാനം വൈകുന്നേരം ആറിന് കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്നു രാവിലെ 8.30ന് പുറപ്പെട്ട് 11.40ന് ദുബൈയിലെത്തും. മുംബൈ, മാംഗ്ലൂര്‍, ഡല്‍ഹി റൂട്ടില്‍ നേരിട്ടുള്ള പ്രതിദിന സര്‍വീസ് ജെറ്റ് നേരത്തെ നടത്തുന്നുണ്ട്.