ഇന്ത്യാ ഫെസ്റ്റ് ഡിസംബര്‍ നാലിന് ആരംഭിക്കും

Posted on: November 7, 2014 6:00 pm | Last updated: November 7, 2014 at 6:46 pm

അബുദാബി: ഐ എസ് സി(ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍) യുടെ ആഭിമുഖ്യത്തിലുള്ള ഇന്ത്യാ ഫെസ്റ്റ് ഡിസംബര്‍ നാലു മുതല്‍ ആറു വരെ തലസ്ഥാനത്ത് നടക്കും. 30,000 സന്ദര്‍ശകരെയാണ് ഫെസ്റ്റ് പ്രതീക്ഷിക്കുന്നത്. 5,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയാലാണ് ഇതിനായി സ്റ്റാള്‍ ഒരുക്കുക. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ ഇവിടെ പ്രദര്‍ശനത്തിനും വില്‍പനക്കുമായി സജ്ജമാക്കും. ഇന്ത്യന്‍ എംബസിയുടെ പിന്തുണയോടെ അബുദാബി നഗരസഭയുമായി സഹകരിച്ചാണ് ഇന്ത്യാ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.