അമീഷ് തൃപാതി വിദ്യാര്‍ഥികളുമായി സംവദിച്ചു

Posted on: November 7, 2014 6:31 pm | Last updated: November 7, 2014 at 6:31 pm

Book fair-Amish tripathi-photoഷാര്‍ജ: പ്രമുഖ എഴുത്തുകാരനായ അമീഷ് തൃപാതി ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു.അദ്ദേഹത്തിന്റെ മൂന്നു പുസ്തകങ്ങളില്‍ ശിവാ ട്രൈലോഗി എന്ന പുസ്തകത്തെ കുറിച്ചായിരുന്നു വിദ്യാര്‍ഥികള്‍ ഏറെയും ചോദ്യങ്ങളുന്നയിച്ചത്. 25 ഓളം സ്‌കൂളുകളില്‍ നിന്നായി 1,300 ഓളം വിദ്യാര്‍ഥികളാണ് അമീഷ് തൃപാതിയുടെ പരിപാടിയില്‍ പങ്കെടുത്തത്.
പുസ്തകമേള ഡയരക്ടര്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമെരി ഉദ്ഘാടനം ചെയ്തു.മോഹന്‍ കുമാര്‍, രവി ഡി സി എന്നിവര്‍ സംബന്ധിച്ചു.