കേരള പ്രോപര്‍ട്ടി മീറ്റുമായി ഇന്‍ഡെക്‌സ് റിയല്‍ എസ്റ്റേറ്റ്

Posted on: November 7, 2014 6:23 pm | Last updated: November 7, 2014 at 6:23 pm

ദുബൈ: ദുബൈയില്‍ ഇന്‍ഡെക്‌സ് റിയല്‍ എസ്റ്റേറ്റ് കേരള പ്രോപര്‍ട്ടി മീറ്റ് നടത്തും. ദുബൈയുടെ ചരിത്രത്തില്‍ ആദ്യമായാണ് മലയാളികള്‍ക്ക് മാത്രമായി ഒരു പ്രോപര്‍ട്ടി മീറ്റ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. യു എ ഇയിലുള്ള മലയാളികള്‍ക്ക് പ്രോപര്‍ട്ടി വാങ്ങുവാനും വില്‍ക്കുവാനുമുള്ള അവസരം ഒരുക്കുകയാണ് ഈ ഇതിലൂടെ ഇന്‍ഡെക്‌സ് ലക്ഷ്യമിടുന്നതെന്നും ഇന്‍ഡെക്‌സ് റിയല്‍ എസ്റ്റേറ്റ് ജനറല്‍ മാനേജര്‍ കല്യാണ്‍ രാമകൃഷ്ണന്‍ പറഞ്ഞു.
റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ ഒരു കുടക്കീഴില്‍ വരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
ദുബൈ ഫ്രീഹോള്‍ഡില്‍ അപ്പാര്‍ട്‌മെന്റുകളും വില്ലകളും പ്ലോട്ടുകളും വാങ്ങുവാനുമുള്ള പ്രത്യേക സ്റ്റാളും മേളയിലാകും. ഫ്രീഹോള്‍ഡിംഗ് ഇന്‍വെസ്റ്റ് ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്കായി കൃത്യമായ ഉപദേശങ്ങള്‍ നല്‍കുമെന്നും ഇന്‍ഡെക്‌സ് വക്താക്കള്‍ അറിയിച്ചു.
സെക്കന്‍ഡറി പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിനായി പ്രത്യേകം സ്റ്റാള്‍ ഉണ്ടായിരിക്കും. കേരളത്തിലെ പ്രത്യേകിച്ചും എറണാകുളം/കൊച്ചി ഏരിയയില്‍ പ്രോപ്പര്‍ട്ടി വാങ്ങുവാനും വില്‍ക്കുവാനും ലിസ്റ്റ് ചെയ്യുവാനും ഇത് സഹായിക്കും. ‘യു എ ഇയിലേയോ കേരളത്തിലേയോ ഇത്തരം ലിസ്റ്റഡ് പ്രോപ്പര്‍ട്ടീസില്‍ നിന്നും കഴിവുള്ള ബയേഴ്‌സിനെ ഞങ്ങളുടെ ടീം കണ്ടെത്തും’. കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും അംഗീകൃത ഡെവലപ്പേഴ്‌സിന്റെ സ്റ്റാളുകള്‍ മേളയിലുണ്ടാകും. ഡെവലപ്പേഴ്‌സിന്റെ സ്വന്തം പ്രതിനിധികള്‍ തന്നെ പ്രോജക്ടുകള്‍ അവതരിപ്പിക്കും. ദുബൈ ശൈഖ് സായിദ് റോഡില്‍ വേള്‍ഡ് ട്രേഡ് സെന്ററിനു മുന്‍വശത്തുള്ള എം പി ഐ ടവറിലെ ഇന്‍ഡെക്‌സ് റിയല്‍ എസ്റ്റേറ്റിലാണ് കേരള പ്രോപര്‍ട്ടി മീറ്റ് ഒരുക്കുന്നത്. എട്ടിന് രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ഒമ്പത് വരെയാണ് പ്രോപര്‍ട്ടി മീറ്റ്. വിവരങ്ങള്‍ക്ക്: 04-3555044, 050-6003009