കഞ്ചാവ് ചെടി വളര്‍ത്തിയ ആളെ പിടികൂടി

Posted on: November 6, 2014 7:00 pm | Last updated: November 6, 2014 at 7:08 pm

അജ്മാന്‍: സ്വന്തം തോട്ടത്തില്‍ വില്‍പനക്കായി കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ ആളെ അജ്മാന്‍ പോലീസ് പിടികൂടി. അറബ് വംശജനാണ് പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇയാളുടെ വീട്ടിലും തോട്ടത്തിലും റെയ്ഡ് നടത്തിയത്. വീടിന് അകത്തും ഇയാള്‍ മയക്കുമരുന്നു നിര്‍മിക്കാന്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരിരുന്നു. കള്ളക്കടത്തിലൂടെ കഞ്ചാവ് ചെടിയുടെ വിത്തുകള്‍ രാജ്യത്ത് എത്തിച്ചാണ് കൃഷി ഇറക്കിയതെന്നും സ്വന്തം ആവശ്യത്തിനും ഇവ ഉപയോഗിച്ചിരുന്നതായും ഇദ്ദേഹം ചോദ്യം ചെയ്യലില്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.